- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളങ്ങളും നീർച്ചാലും അടങ്ങുന്ന ഗ്രാമത്തിന്റെ കണ്ണായ തണ്ണീർത്തടം മണ്ണിട്ടു നികത്താൻ റിയൽ എസ്റ്റേറ്റ് മാഫിയ; മണ്ണുമായി എത്തിയ 12 ടിപ്പറുകൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിട്ടു; പാടശേഖരത്തിൽ ഒരു തരിമണ്ണിടാൻ അനുവദിക്കില്ലന്നും പിന്മാറിയില്ലെങ്കിൽ വാഹനങ്ങൾ തിരികെ കിട്ടില്ലെന്നും നാട്ടുകാർ; തൃക്കാരിയൂരിൽ സംഘർഷം
കോതമംഗലം: കുളങ്ങളും നിരവധി നീർച്ചാലുകളുമുൾപ്പെടുന്ന, ഗ്രാമത്തിന്റെ കണ്ണായ തണ്ണീർത്തടം മണ്ണിട്ടുനികത്തുന്നതിനുള്ള റീയൽ എസ്റ്റേറ്റ് മാഫിയയുടെ നീക്കം സംഘർഷത്തിലേയ്ക്ക്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ മണ്ണുമായി എത്തിയ 12 ടിപ്പറുകൾ തടഞ്ഞിട്ടു. പാടശേഖരത്തിൽ ഒരു തരിമണ്ണിടാൻ അനുവദിക്കില്ലന്നും ഈ നീക്കത്തിൽ നിന്നും പിന്മാറിയില്ലങ്കിൽ വാഹനങ്ങൾ തിരിച്ചുകിട്ടാത്ത നലിയിലേയ്ക്ക് കാര്യങ്ങളെത്തുമെന്നും നാട്ടുകാർ.
ഇന്ന് പുലർച്ചെയാണ് കോതമംഗലം തൃക്കാരിയൂർ ആയക്കാട് മാടവനപാടശേഖരം നികത്തുന്നതിന് നീക്കമുണ്ടായത്.ടിപ്പറുകൾ മണ്ണുമായി ഇവിടേയ്ക്കെത്തിയതോടെ ആയക്കാട് കവലയിൽ കാത്തുനിന്നിരുന്ന നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വാഹനം മുന്നോട്ടുവിടില്ലന്ന ദൃഡനിശ്ചയവുമായി സ്ത്രീകൾ ഉൾപ്പെടുന്ന ജനക്കൂട്ടം വാഹനത്തിന് മുന്നിൽക്കയറി നിലയുറപ്പിച്ചു.പാടം നികത്തുന്നതിന് നീക്കമുണ്ടെന്ന് സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നട്ടുകാർ ഇന്നലെ രാത്രി മുതൽ പാടശേഖരത്തിന്റെ സമീപപ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.
വില്ലേജ് ഓഫീസിന്റെ മൂക്കിന് താഴെയാണ് തണ്ണീർത്തത്തിന്റെ എല്ലാലക്ഷണങ്ങളുമുള്ള പുരാതന പാടശേഖരം നികത്തുന്നതിന് നീക്കമുണ്ടായത് എന്നത് നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.പാടശേഖരത്തിൽ ഉൾപ്പെടുന്ന 40 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങിയവരാണ് മണ്ണിട്ടുനികത്തുന്നതിന് പിന്നിലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഒറ്റ നോട്ടത്തിൽ തന്നെ സ്ഥലം തണ്ണീർത്തടമാണെന്ന് ആർക്കും ബോദ്ധ്യമാവുമെന്നും ഈ സാഹചര്യത്തിൽ നിലംനികത്തുന്നതിന് അധികൃതർ അനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് സാമ്പത്തീക-രാഷ്ട്രീയ ഇടപെടലുകളെത്തുടർന്നായിരിക്കുമെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തികുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിഷേധവുമായി രംഗത്തുള്ള ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ആവശ്യം.
20 ഏക്കറിലധികം വരുന്ന പാടശേഖരത്ത് കുളങ്ങളും നിരവധി നീർച്ചാലുകളുമുണ്ട്.പ്രദേശവാസികളുടെ പ്രധാനകുടിവെള്ള സ്രോതസുകൂടിയാണ് ഈ പാടശേഖരം.കടുത്തവേനലിലും ഈ ഭാഗത്ത് ജലക്ഷാമം ഏൽക്കാതിരിക്കുന്നതിന് കാരണം ഈ പാടശേഖരം ഇവിടെ നിലനിൽക്കുന്നതുകൊണ്ടാണെന്നാണ് നാട്ടുകാർ ചൂണ്ടികാണിക്കുന്നത്. ഒരുകാരണവാശാലും പാടശേഖരം നികത്താൻ അനുവദിക്കില്ലന്നും ജനകീയരോക്ഷത്തെ മറികടന്ന് പടാം നികത്താൻ നീക്കമുണ്ടായാൽ പ്രതിഷേധത്തിന്റെ ഗതിതന്നെ
മാറുമെന്നും നാട്ടിലെ പ്രകൃതി സ്നേഹികൾ കയ്യുകെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതേണ്ടെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയിവരിൽ ഉൾപ്പെടുന്ന വി എം മണി മാധ്യമങ്ങളോട് വ്യക്തമാക്കി.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് സ്ഥലത്തെത്തിയ കോതമംഗലം പൊലീസ് വാഹനങ്ങൾ ഇവിടെ നിന്നും നീക്കി.ചർച്ചകൾക്കായി പ്രതിഷേധക്കാരെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ്.നെല്ലിക്കുഴി പഞ്ചായത്ത് അംഗങ്ങളായ ശോഭ രാധാകൃഷ്ണൻ,സനൽ പൂത്തൻപുരയ്ക്കൽ ,സിന്ധുപ്രവീൺ,മുൻ പഞ്ചായത്തംഗം സന്ധ്യസുനിൽകുമാർ,പൊതുപ്രവർത്തകരായ പി ആർ സിജു,ആർ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
മറുനാടന് മലയാളി ലേഖകന്.