- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കെതിരെ നടപടിയുമായി ഒമാൻ; അനുമതിയില്ലാതെ വസ്തുഇടപാടുകൾക്ക് ഇടനില നില്ക്കുന്നവർക്ക് തടവും പിഴയും ഉറപ്പ്
രാജ്യത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കെതിരെ നടപടിയുമായി അധികൃതർ.പബ്ലിക് പ്രോസിക്യൂഷൻ ആണ് അനധികൃത റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള അനുമതിയില്ലാതെ പണം വാങ്ങി വസ്തു ഇടപാടുകൾക്ക് മധ്യസ്ഥത നിൽക്കുന്നവർക്ക് ആറു മാസം വരെ തടവും മൂവായിരം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. വിദേശികൾക്കും ഇത്? ബാധകമാണ്. മസ്‌കത്ത് കേന്ദ്രമായ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി കഴിഞ്ഞ മെയ് അവസാനം വരെ സമയം നൽകിയിരുന്നു. റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനങ്ങളോട് ഫീസ് അടച്ച് പെർമിറ്റ് സ്വന്തമാക്കാൻ കഴിഞ്ഞ വർഷം ഭവന മന്ത്രാലയം നിർദേശിച്ചിരുന്നു. മസ്‌കത്ത് ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അഞ്ഞൂറ് റിയാലും പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുന്നൂറ് റിയാലുമാണ് പെർമിറ്റിനായി അടക്കേണ്ടത്.
രാജ്യത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കെതിരെ നടപടിയുമായി അധികൃതർ.പബ്ലിക് പ്രോസിക്യൂഷൻ ആണ് അനധികൃത റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള അനുമതിയില്ലാതെ പണം വാങ്ങി വസ്തു ഇടപാടുകൾക്ക് മധ്യസ്ഥത നിൽക്കുന്നവർക്ക് ആറു മാസം വരെ തടവും മൂവായിരം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും.
വിദേശികൾക്കും ഇത്? ബാധകമാണ്. മസ്‌കത്ത് കേന്ദ്രമായ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി കഴിഞ്ഞ മെയ് അവസാനം വരെ സമയം നൽകിയിരുന്നു. റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനങ്ങളോട് ഫീസ് അടച്ച് പെർമിറ്റ് സ്വന്തമാക്കാൻ കഴിഞ്ഞ വർഷം ഭവന മന്ത്രാലയം നിർദേശിച്ചിരുന്നു.
മസ്‌കത്ത് ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അഞ്ഞൂറ് റിയാലും പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുന്നൂറ് റിയാലുമാണ് പെർമിറ്റിനായി അടക്കേണ്ടത്.