- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാംഗോ കമ്പനി രജിസ്റ്റർ ചെയ്തു രണ്ട് മാസം തികഞ്ഞില്ല; ചൈനയിലും കൊറിയയിലുമായി 3500 കോടി നിക്ഷേപിച്ച കമ്പനിയുടെ മൂലധനം പത്ത് ലക്ഷം മാത്രം; മാദ്ധ്യമങ്ങളെ കബളിപ്പിച്ച് ലക്ഷ്യം ഇട്ടത് ഫ്രാഞ്ചൈസി വഴി പണം പിരിക്കാൻ
കൊച്ചി: മനോരമ അടക്കം എല്ലാ പത്രങ്ങളിലും ചാനലുകളിലും വമ്പൻ വാർത്ത കൊടുത്തു ആപ്പിളിനെ വെല്ലുന്ന മൊബൈൽ കമ്പനി തുടങ്ങിയ അഗസ്റ്റിൽ സഹോദരന്മാർ യഥാർത്ഥത്തിൽ ലക്ഷ്യം ഇട്ടത് ഫ്രാൻചൈസി ഇനത്തിൽ കോടികൾ പിരിക്കാൻ എന്ന് സൂചന. കമ്പനി രജിസ്റ്റർ ചെയ്തു ഒരു മാസം പോലും തികയും മുൻപാണ് പത്ര വാർത്തകളിലൂടെ ഹൈപ്പ് സൃഷ്ടിച്ചത്. പത്ര സമ്മേളനം പോലും നടത
കൊച്ചി: മനോരമ അടക്കം എല്ലാ പത്രങ്ങളിലും ചാനലുകളിലും വമ്പൻ വാർത്ത കൊടുത്തു ആപ്പിളിനെ വെല്ലുന്ന മൊബൈൽ കമ്പനി തുടങ്ങിയ അഗസ്റ്റിൽ സഹോദരന്മാർ യഥാർത്ഥത്തിൽ ലക്ഷ്യം ഇട്ടത് ഫ്രാൻചൈസി ഇനത്തിൽ കോടികൾ പിരിക്കാൻ എന്ന് സൂചന. കമ്പനി രജിസ്റ്റർ ചെയ്തു ഒരു മാസം പോലും തികയും മുൻപാണ് പത്ര വാർത്തകളിലൂടെ ഹൈപ്പ് സൃഷ്ടിച്ചത്. പത്ര സമ്മേളനം പോലും നടത്താതെയാണ് ഈ വാർത്ത കേരളത്തിൽ ഏറ്റവും പ്രമുഖനായ ബിസിനസ്സ് ലേഖകനായ മനോരമയുടെ പി കിഷോർ അടക്കമുള്ളവർ ഏറ്റു പിടിച്ചത് എന്നതാണ് രസം.
സാധാരണ ഏതൊരു വലിയ കമ്പനിയും നടത്തുന്ന പോലെ പത്ര സമ്മേളനം ഒന്നും നടത്താതെ വളഞ്ഞ വഴിയെ കൊച്ചിയിലെ ബിസിനസ്സ് ലേഖകരെ പിടിച്ചു വാർത്ത സൃഷ്ടിക്കുക ആയിരുന്നു. മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫ്‌ഫൈർസ് വെബ് സൈറ്റിൽ കിടക്കുന്ന രേഖകൾ അനുസരിച്ച് എംഫോൺ എന്ന കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇക്കഴിഞ്ഞ ഡിസംബർ ഒൻപതാം തീയതിയാണ്. ജനുവരി അഞ്ചിന് മിക്ക മാദ്ധ്യമങ്ങളിലും വാർത്ത വന്നു. കമ്പനി രജിസ്റ്റർ ചെയ്തതിന് ഒരു മാസം തികയും മുൻപാണ് തെറ്റിദ്ധരിക്കപ്പെടുന്ന വാർത്ത വന്നത്. കോർപ്പറേറ്റ് അഫ്‌ഫൈർസ് വകുപ്പിൽ ഈ കമ്പനിയുടെ മൂലധനമായി കാണിച്ചിരിക്കുന്നത് പത്ത് ലക്ഷം രൂപ മാത്രമാണ്. ചൈനയിലെ ഫാക്ടറിക്കും കൊറിയിയലെ ഗവേഷണ കേന്ദ്രത്തിനുമായി 3500 കോടി മുടക്കി എന്ന് പി കിഷോറിനെ കൊണ്ട് എഴുതിച്ച അഗസ്റ്റിൻ സഹോദരന്മാരോട് ഒരു കടലാസ് പോലും ചോദിക്കാൻ ലേഖകന്മാർക്ക് സാധിച്ചിട്ടില്ല.
- 3500 കോടി മുടക്കി ലോകത്തെ ആദ്യത്തെ ത്രീഡി ഫോണെന്ന് പറഞ്ഞ് ആപ്പിളിനെ തോൽപ്പിക്കാൻ ഇറങ്ങിയ മലയാളികളുടെ മൊബൈൽ നിർമ്മാണ കമ്പനി എവിടെ? ഒന്നാം പേജ് മുഴുവൻ നീണ്ട പരസ്യവും ചാനൽ ഷോകളിലും നിറഞ്ഞ മാംഗോ ഫോണിനെ കണ്ടവരുണ്ടോ? പറയൂ പത്രക്കാരാ അവരെവിടെ?
-
അമിതാഭ് ബച്ചനു കൊടുത്ത 1.90 കോടി രൂപയുടെ ചെക്ക് മടങ്ങി; സച്ചിൻ ടെണ്ടുൽക്കർ മാംഗോ ഫോണിനെ കുറിച്ച് കേട്ടിട്ടു പോലുമില്ല; 3500 കോടി നിക്ഷേപിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ത്രീഡി ഫോൺ കമ്പനി ബ്രാൻഡ് അംബാസിഡർമാരുടെ കഥ
വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഗവേഷണങ്ങളും ശത കോടികളുടെ നിക്ഷേപവും നടത്തിയാണ് മൊബൈൽ കമ്പനികൾ വിപണി പിടിക്കുന്നത്. മൈക്രോ മാക്‌സും കാർബണും പോലെയുള്ള ഓന്നോ രണ്ടോ കമ്പനികൾക്ക് മാത്രമാണ് ആപ്പിളും സാംസങ്ങും സോണിയും ഒക്കെ കുത്തകയാക്കിയിരുന്ന മൊബൈൽ ബിസിനസ്സ് രംഗത്ത് പിടിച്ചു നിൽക്കാൻ കഴിയുന്നത്. അവരെയൊക്കെ ഇല്ലാതാക്കി മലയാളിയുടെ മാംഗോ കടന്നു വരുന്നു എന്നെഴുതാനുള്ള ആ ബിസിനസ് ലേഖകരുടെ ധൈര്യമാണ് ഏറ്റവും അപമാനകരമായത്. ഒരു മാസം പോലും ആയുസ് ഇല്ലാത്ത, യാതൊരു ബിസിനസ്സ് ബാക്ക് ഗ്രൗണ്ടും ഇല്ലാത്ത അഗസ്റ്റിൻ സഹോദരന്മാർ പറഞ്ഞതെല്ലാം പച്ചയ്ക്ക് വിഴുങ്ങുക ആയിരുന്നു ഇവർ.
മാംഗോ മൊബൈൽ ഇന്ത്യയിലേക്ക് എന്നാണ് ചില പത്രങ്ങളിൽ വാർത്ത വന്നത്. എന്ന് വച്ചാൽ മറ്റ് രാജ്യങ്ങളിൽ ഇപ്പോൾ തന്നെ വിപണിയിൽ ഉള്ള ഫോൺ ആണ് ഇതെന്ന് വിവക്ഷ. എന്നാൽ ഏത് രാജ്യത്തും എന്നും ആരാണ് ഇതിന്റെ ഉടമകൾ എന്നും ആരും അന്വേഷിച്ചുമില്ല, പറഞ്ഞുമില്ല. അതുകൊണ്ട് തന്നെ പത്രങ്ങളിൽ വാർത്ത നൽകി ഫ്രാൻചൈസി വിട്ട് പണം അടിച്ചു മാറ്റുക ആയിരുന്നു ലക്ഷ്യം എന്നു വേണം ഊഹിക്കാൻ. 25 ലക്ഷം മുതൽ രണ്ട് കോടി വരെ പലരിൽ നിന്നായി ഫ്രാൻചൈസി പിരിച്ചു കഴിഞ്ഞതായി ആരോപണം ഉണ്ട്. ഒരു ഇടപാടുകാരൻ മറുനാടൻ മലാളിയോടു ഇതു സ്ഥിരീകരിക്കുകയും ചെയ്തു. ഒന്നേകാൽ കോടിയാണ് ഇയാളിൽ നിന്നും ഈടാക്കിയത്. എന്നാൽ ഈ ലേഖകൻ ഡറക്ടർമാരിൽ ഒരാളായ ആന്റോ അഗസ്റ്റിനോട് തിരക്കിയപ്പോൾ ഒരൊറ്റയാളോടു പോലും ഫ്രാൻചൈസിക്കായി പണം വാങ്ങിയിട്ടില്ല എന്നാണ് തീർത്തു പറഞ്ഞത്.
പത്ര വാർത്തകളിലൂടെ ഹൈപ്പ് ഉണ്ടാക്കി നാട്ടുകാരിൽ നിന്നും പണം പിരിച്ച ശേഷം ചൈനയിലെ ഏതെങ്കിലും ഒരു വൻകിട കമ്പനിയിൽ പോയി സ്വന്തം ബ്രാന്റിൽ മൊബൈൽ ഫോണുകൾ കുറച്ച് ഇറക്കി കടകളിൽ ഏൽപ്പിച്ച് ലാഭം കൊയ്യാനുള്ള തന്ത്രമായിരുന്നു ഇതെന്ന് കരുതേണ്ട സാഹചര്യമാണുള്ളത്. ഏത് ഉൽപ്പന്നം വേണമെങ്കിലും നമ്മൾ ആവശ്യപ്പെടുന്ന ബ്രാന്റിൽ ഉണ്ടാക്കി തരുന്ന കൂറ്റൻ ഫാക്ടറികൾ ചൈനയിൽ ഉണ്ട്. എന്നാൽ ഗുണനിലവാരം ഉറപ്പ് വരുത്താൻ സാധിക്കുകയില്ല. ഒരു കണ്ടയ്‌നറിൽ കൊണ്ടു വരാൻ പറ്റുന്ന ഏതു സാധനവും ചൈനയിൽ ചെന്നു ഓർഡർ നൽകിയാൽ സ്വന്തം ബ്രാന്റിൽ നിർമ്മിച്ച് നൽകും എന്നതാണ് പ്രത്യേകത. ഇത്തരം ചൈനീസ് ഉത്പ്പന്നങ്ങൾ വില കുറച്ച് കിട്ടുമെങ്കിലും താൽക്കാലിക ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
ഇവർ പദ്ധതിയിട്ടത് ഇത്തരം ഒരു കബളിപ്പിക്കൽ ആയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാൽ നഷ്ടം സംഭവിക്കുന്നത് പണം മുടക്കി ഡീലർഷിപ്പ് എടുത്തവർക്ക് മാത്രമാകും. ചൈനീസ് മൊബൈലുകൾ വിപണനിയിൽ ലഭ്യമാകുന്നതുകൊണ്ട് ചൈനയിൽ ഫാക്ടറി ഇട്ടും കൊറിയയിൽ റിസേർച്ച് ചെയ്തും നിർമ്മിക്കുന്നു എന്നാണ് വിശദീകരിച്ചത്. അങ്ങനെ പറഞ്ഞാൽ മാത്രമേ വിപണിയിൽ ഇടപെടാനും ഫ്രാൻചൈസി കണ്ടെത്താനും കഴിയൂ എന്നതുകൊണ്ടാണ് ഈ തട്ടിപ്പിന് ശ്രമം നടന്നത്. കൂടുതൽ വിശ്വാസ്യത ഉണ്ടാക്കാൻ ആണ് ബച്ചന്റെയും സച്ചിന്റെയും പേര് ഉപയോഗിച്ചത്. മാദ്ധ്യമങ്ങളിൽ ഒന്നാം പേജിൽ പരസ്യം കൊടുത്ത ചെലവും സച്ചിനോ ബച്ചനോ വരുമെന്ന പ്രതീതി ഉണ്ടാക്കിയ ചെലവും കൂടി കണക്കിലാക്കിയാൽ പോലും കോടികൾ ഫ്രാൻചൈസി പിരിക്കാം എന്നായിരുന്നു കണക്ക് കൂട്ടൽ.
എത്ര ഡീലന്മാർ ഫ്രാൻചൈസി എടുത്തന്നോ എത്ര പണം പിരിച്ചെന്നോ വ്യക്തമല്ല. കമ്പനിയുടെ വിശ്വാസ്യതയിൽ സംശയം തോന്നിയ മീഡിയ റിലേഷൻഷിപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അങ്ങനെ ചോദ്യം ചെയ്ത ജീവനക്കാരിയെ മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതോടെ പൊലീസ് കേസ് ആവുകയായിരുന്നു. അഗസ്റ്റിൻ സഹോദന്മാരുമായി സാമ്പത്തിക ഇടപാടുകൾ ഉള്ള ഒരു ചാനൽ മുതലാളി ഇടെപെട്ട് ഈ കേസ് ഒതുക്കുക ആയിരുന്നു. പേടിച്ച് പോയ പെൺകുട്ടി മിണ്ടാതിരുന്നെങ്കിലും കമ്പനിയിലെ തന്നെ മറ്റൊരു ജീവനക്കാരൻ ഈ വിവരം മറുനാടൻ മലയാളിക്ക് ചോർത്തി നൽകിയതോടെയാണ് ഇതിന്റെ പിന്നിലെ തട്ടിപ്പിന്റെ മറ പുറത്താകുന്നത്.
ഇത്രയധികം പണം നിക്ഷേപിച്ച് ആപ്പിളിനും സാംസങ്ങിനും ഭീഷണി ഉയർത്തുന്ന മാംഗോ കമ്പനിയുടെ വെബ്‌സൈറ്റ് ഒന്നു നോക്കുക. ആകെ ഉള്ളത് കമ്പനിയുടെ ഒരു ലോഗോയും ഫെബ്രുവരി 29 ന് ലോഞ്ച് ചെയ്യും എന്ന വാർത്തയും മാത്രമാണ്. സ്ഥാപനത്തെ ബന്ധപ്പെടുന്ന ഒരു ഫോൺ നമ്പർ പോലും ഇല്ല എന്നോർക്കണം. കൊച്ചിയിൽ പുതിയതായി തുടങ്ങിയതായതുകൊണ്ട് ഫോൺ കിട്ടിയില്ല എന്നു വയ്ക്കുക. കൊറിയയിലെയും ചൈനയിലെയും കോണ്ടാക്റ്റ് ഡീറ്റെയിൽസ് എങ്കിലും നൽകേണ്ടതില്ലേ എന്നതാണ് ചോദ്യം. ഈ ചോദ്യം ചോദിക്കാൻ പക്ഷേ കൊച്ചിയിലെ ഒരു ബിസിനസ്സ് ലേഖകനും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവർ മലയാളിയുടെ മാംഗോ, സായിപ്പിന്റെ ആപ്പിളിന് ഭീഷണി ആകുന്നു എന്ന് വാർത്ത എഴുതി.
- ഫാക്ടറി ഉണ്ടെന്നതിന് തെളിവുണ്ടോ? മാംഗോ മൊബൈൽ ഒരു തട്ടിപ്പാണ് എന്ന് മറുനാടൻ മലയാളി വിശ്വസിക്കുന്നത് എന്തു കൊണ്ട്? ലോകം കീഴടക്കാൻ ഇരിക്കുന്ന മാംഗോ ഫോൺ കമ്പനിയുടെ കഥ നാളെയും തുടരും.