മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരായ ക്വാർട്ടർ ഫൈനലിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. പ്രതിരോധ നിര താരം റാഫേൽ വരാന് കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ശനിയാഴ്ച നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോയും താരത്തിന് നഷ്ടമാകും.

ചൊവ്വാഴ്ച ടീം അംഗങ്ങൾക്കായി നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പരിക്ക് കാരണം ക്യാപ്റ്റൻ സെർജിയോ റാമോസിനെ നേരത്തെ തന്നെ നഷ്ടമായ റയലിന് വരാനിന്റെ അഭാവം കനത്ത തിരിച്ചടിയാകും.