- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റയൽ മഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ 2017 ഫ്രഞ്ച് കോച്ച് ഓഫ് ദി ഇയർ; ടീമിന് ചാമ്ബ്യൻസ് ലീഗ്, ലാ ലിഗ, യുവേഫ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ നേടിക്കൊടുത്തത് നേട്ടമായി
പാരിസ്: ലാലിഗയിലെ വിഷമം മികച്ച കോച്ചിനുള്ള അവർഡ് നേടിയെടുത്ത് ഒതുക്കി സിനദിൻ സിദാൻ. റയലിന് കഴിഞ്ഞ വർഷം ചാമ്ബ്യൻസ് ലീഗ്, ലാ ലിഗ, യുവേഫ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ നേടിക്കൊടുത്തതാണ് സിദാനെ 2017 ഫ്രഞ്ച് കോച്ച് ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്. '' പുതിയ സീസണിൽ കാര്യങ്ങൾ ആകെ മാറിമറിഞ്ഞുവെന്നത് ശരിയാണ്. ലാ ലിഗയിൽ ഞങ്ങൾ വളരെ പിറകിലാണ്. കളിക്കാരനെന്ന നിലയിൽ മോശം സമയത്തെ അതിജയിക്കാൻ എനിക്കായിട്ടുണ്ട്. കോച്ചുമാർക്കും എല്ലാസമയവും നല്ലതാവണമെന്നില്ല. എന്നാൽ, പ്രതിസന്ധികൾ മറികടന്ന് റയൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ''- സിദാൻ പ്രതികരിച്ചു. ലാ ലിഗയിൽ നിലവിൽ നാലാം സ്ഥാനത്താണ് റയൽ മഡ്രിഡ്. ഒന്നാമതുള്ള ബാഴ്‌സയേക്കാൾ 16 പോയന്റ് പിറകിലുള്ള റയലിന് ചാമ്ബ്യന്മാരാവാൻ ഇനി അദ്ഭുതങ്ങൾ സംഭവിക്കണം.
പാരിസ്: ലാലിഗയിലെ വിഷമം മികച്ച കോച്ചിനുള്ള അവർഡ് നേടിയെടുത്ത് ഒതുക്കി സിനദിൻ സിദാൻ. റയലിന് കഴിഞ്ഞ വർഷം ചാമ്ബ്യൻസ് ലീഗ്, ലാ ലിഗ, യുവേഫ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ നേടിക്കൊടുത്തതാണ് സിദാനെ 2017 ഫ്രഞ്ച് കോച്ച് ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്.
'' പുതിയ സീസണിൽ കാര്യങ്ങൾ ആകെ മാറിമറിഞ്ഞുവെന്നത് ശരിയാണ്. ലാ ലിഗയിൽ ഞങ്ങൾ വളരെ പിറകിലാണ്. കളിക്കാരനെന്ന നിലയിൽ മോശം സമയത്തെ അതിജയിക്കാൻ എനിക്കായിട്ടുണ്ട്. കോച്ചുമാർക്കും എല്ലാസമയവും നല്ലതാവണമെന്നില്ല. എന്നാൽ, പ്രതിസന്ധികൾ മറികടന്ന് റയൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ''- സിദാൻ പ്രതികരിച്ചു.
ലാ ലിഗയിൽ നിലവിൽ നാലാം സ്ഥാനത്താണ് റയൽ മഡ്രിഡ്. ഒന്നാമതുള്ള ബാഴ്‌സയേക്കാൾ 16 പോയന്റ് പിറകിലുള്ള റയലിന് ചാമ്ബ്യന്മാരാവാൻ ഇനി അദ്ഭുതങ്ങൾ സംഭവിക്കണം.
Next Story