സാന്റിയാഗോ ബർണാബ്യു: റാമോസ്, വാസ്‌കേസ്, കാസെമിറോ എന്നിവർ തകർപ്പൻ ഗോളുമായി കളം വാണപ്പോൾ റയൽ ലഗനാസിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡിന് ജയം. ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലാതെയും ജയിക്കാൻ സാധിക്കുമെന്ന് റയൽ മാഡ്രിഡ് തെളിയിച്ചിരിക്കുകയാണ്.

അഞ്ചാം മിനുട്ടിൽ ലഗാനസാണ് ആദ്യ ഗോൾ നേടിയത് ഉനൈ ബസ്റ്റിൻസയാണ് ഗോൾ സ്‌കോറർ. എന്നാൽ ഉടൻ തന്നെ റയൽ തിരിച്ചടിച്ചു. 11 ആം മിനുട്ടിൽ കാസെമിറോയുടെ പാസ്സിൽ വാസ്‌കേസ് സ്‌കോർ തുല്യമാക്കി. 29മിനുട്ടിൽ കാസെമിറോയും ഗോൾ നേടിയതോടെ മത്സരം ആവേശത്തിലായി, പിന്നീട് 90 മിനുട്ടിൽ റാമോസിലൂടെ റയൽ പട്ടിക പൂർത്തിയാക്കുകയായിരുന്നു.

നവാസിനേയും ബെയിലിനേയും പുറത്തിരുത്തിയ റയൽ അസെൻസിയോ, വാസ്‌കേസ്, കോവസിസ് എന്നിവർക്ക് ആദ്യ ഇലവനിൽ അവസരം നൽകി. ജയത്തോടെ 48 പോയിന്റുള്ള റയൽ മൂന്നാം സ്ഥാനത്താണ്.24 ആം തിയതി അലാവസിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം.