കാസർഗോഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിൽ നിന്നും തേനും എണ്ണയും ഒഴുകുന്നു എന്ന വാർത്തയാ കാസർകോട്ട് ജില്ലയിലേ മലയോര മേഖലയായ വെള്ളരിക്കുണ്ടിന് സമീപത്തെ ബളാൽ എന്ന കൊച്ചു ഗ്രാമത്തെ ശ്രദ്ധേയമാക്കിയത്.

മാതാവിന്റെ അത്ഭുതപ്രവൃത്തിയെ കുറിച്ച് കേട്ടറിഞ്ഞവർ ഗ്രാമത്തിലേക്ക് ഒഴുകി എത്തിയോടെ പ്രശസ്തി ഏറി. അന്ധവിശ്വാസത്തിന്റെ മറവിലെ കള്ളത്തരം ആദ്യം പുറംലോകത്ത് എത്തിച്ചത് മറുനാടൻ മലയാളിയാണ്. മറുനാടന്റെ ലേഖകൻ ബളാലിൽ നേരിട്ടെത്തി തട്ടിപ്പിന്റെ സാധ്യതകളും വിശദീകരിച്ചു. ഇതോടെ ബളാലിലെ തട്ടിപ്പിനെ കുറിച്ച് കൂടുതൽ പ്രതികരണം എത്തുന്നു. എണ്ണ ഒഴുകുന്നതിനെ കുറിച്ച് പലതരം സംശയങ്ങൾ ഉയരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുമാകുന്നു.

ചിത്രങ്ങൾ ഇട്ടാണ് പലരും ബളാൽ മാതവിന്റെ ദിവ്യപ്രവർത്തികളിൽ സംശയം ഉയർത്തുന്നത്. ഈ പിക്ച്ചർ ഒന്നു നോക്കൂ. ഇതിൽആദ്യ ദിവസം നെയ്യും രണ്ടാം മത്തെ ചിക്ച്ചറിൽ എണ്ണയുമാണ്. ഒരിക്കൽ രൂപത്തിൽ ആരും സ്പർശിക്കാറില്ല. വീട്ടുക്കാർ പോലും എന്ന പ്രസ്താവനയും ഇറക്കിയിരുന്നു.എങ്കിലും മുല്ലപ്പൂ ചാർത്തിയിരുന്നു. അത് പോട്ടെ ദൈവത്തിന് പൂക്കൾ അർപ്പിക്കാം. നല്ലത്. ഇനി ചിത്രത്തിലെക്ക് തിരിച്ച് വരാം...

നെയ്ക്കും എണ്ണയ്ക്കും പ്രത്യേകം പാത്രമാണ് വച്ചിരിക്കുന്നത്. ഇനി ചോദ്യം., രൂപത്തിൽ സ്പർശിക്കാതെ എങ്ങനെ പാത്രം മാറ്റി.,, ഇന്ന് നെയ്യാണ് വരാൻ പോകുന്നത് എന്ന് മുൻകൂട്ടി അറിഞ്ഞിരുന്നോ ഒരേ പാത്രത്തിൽ തന്നെ രണ്ടും പറ്റിലെങ്കിൽ പിന്നെ എന്തിനാണ് ഇതുപോലെ മാറ്റിയുള്ള പരീക്ഷണം. എന്തു കൊണ്ട് ഈ പാത്രങ്ങൾ രാത്രിയിൽ മാത്രം മാറ്റുന്നു. വിശ്വാസികൾ വന്ന് കഴിഞ്ഞ് അവരുടെ മുന്നിൽ വച്ച് മാറ്റിയാൽ പോരെ-എന്നാണ് ഉയരുന്ന ചോദ്യം.

 

ഈ പിക്ച്ചർ ഒന്നു നോക്കൂ. ഇതിൽആദ്യ ദിവസം നെയ്യും രണ്ടാം മത്തെ ചിക്ച്ചറിൽ എണ്ണയുമാണ്. ഒരിക്കൽ രൂപത്തിൽ ആരും സ്പർശിക്കാറില്...

Posted by അരുൺ അംബികനഗർ on Monday, January 18, 2016

വിശുദ്ധമാതാവിന്റെ ദർശനം കിട്ടിയെന്ന് പറയുന്ന ഓമന ആരെന്ന വിശദീകരണവും സോഷ്യൽ മീഡിയയിൽ നിറയുന്നു. ഓമന ചേച്ചി നമ്മൾ വെളിച്ചെണ്ണ കൊടുത്താൽ കുഴമ്പ് ഉണ്ടാകാറുണ്ടെന്നും കൈ കാൽ വേദന പോകാറുണ്ട് എന്ന് അറിയാത്തവർ ബളാലിൽ ഇല്ല. ' അതിനെ മുതലെടുത്താണ് ഇപ്പൊ ഈ പരിപാടി ഇങ്ങനെ ഒക്കെ ചെയ്യാൻ കൂട്ടുനിൽക്കുന്നവർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ഓമന എന്ന ഹിന്ദു സത്രീ ആരായിരുന്നു എന്നും ഏത് സാമ്പത്തിക നിലയിൽ ജീവിച്ചിരുന്ന ആളായിരുന്നു എന്നൊക്കെ ഞങ്ങൾ ബളാലുകാർക്ക് നാന്നായി അറിയാം. പള്ളി പണിതുകൊടുത്ത വീട്ടിലാണ് അവരുടെ താമസം എന്നും ജോലി ജീവിത സാഹചര്യം ഒക്കെ പള്ളി വക ആണെന്നുമൊകെ.... പണ്ടൊക്കെ മില്ലിൽ നിന്ന് ആട്ടിയ വെളിച്ചെണ്ണ കൊടുത്താൽ അതിനെ നമ്മുടെ വേദനകൾക് ശമനം കിട്ടുന്ന കുഴംബ് ഉണ്ടാക്കനും ഒക്കെ അറിയുന്ന സ്ത്രീ ആയിരുന്നു അവരെന്നും പറയുന്നു.

ഓമനയുടെ വീട്ടിൽ തിരുരൂപം ഇരിക്കുന്ന സ്ഥലത്ത് ദുരൂഹതയുണ്ടെന്ന് ആദ്യം കൊണ്ടു വന്നത് മറുനാടനായിരുന്നു. അതിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് പലരും തുറന്നു പറച്ചിലുമായി എത്തുന്നത്. ഒരു ദൈവികതയും ബളാലിലില്ലെന്നാണ് അവിടുത്തുകാർ തന്നെ പറയുന്നത്. ഇതാണ് സോഷ്യൽ മിഡിയാ ചർച്ചകളെ സജീവമാക്കുന്നത്. ഓമനയുടെ വീട്ടിൽ മാതാവിന്റെ തിരുരൂപമിരിക്കുന്ന സ്ഥലം പൂക്കളും ഇലക്ട്രിക് ഇലൂമിനേഷനും കൊണ്ട് അവിടെ മനോഹരമാക്കിയിരിക്കുന്നു. മാതാവിന്റെ രൂപം വച്ചിരിക്കുന്ന വലിയ മേശപ്പുറത്ത് ആകാശനീല നിറമുള്ള വിരി മനോഹരമായി അലങ്കരിച്ച് മറ്റു ഭാഗങ്ങളൊന്നും കാണാത്ത തരത്തിൽ മറച്ചു വച്ചിരിക്കയാണ്. മാന്ത്രികരുടെ മായാജാല പ്രകടനത്തിന് സമാനമായി നീലവിരിപ്പ് നാലു ഭാഗവും തറയിലിഴയുന്നുണ്ട്. വിരിപ്പിനടിയിൽ മേശയാണോ എന്നു പോലും വ്യക്തമല്ലെന്ന യാഥാർത്ഥ്യം ഫോട്ടോ സഹിതം മറുനാടൻ വിശദീകരിച്ചിരുന്നു

ഈ മേശയ്ക്കുമുമ്പിൽ മറ്റൊരു ഡെസ്‌ക് വച്ച് ആളുകൾ പ്രവേശിക്കുന്നതു തടഞ്ഞിട്ടുണ്ട്. യാതൊരു കാരണവശാലും മാതാവിന്റെ രൂപത്തിന്റെ അടുത്തേക്കെന്നല്ല മേശയ്ക്കടുത്തേക്കുപോലും ആർക്കും പ്രവേശനമില്ല. അടുത്തു ചെല്ലാൻ ശ്രമിച്ചപ്പോൾത്തന്നെ വോളന്റിയർമാർ തടഞ്ഞു. പ്രവേശനം തടഞ്ഞുകൊണ്ട് അവിടെ ബോർഡും എഴുതിവച്ചിട്ടുണ്ട്. തിരുസ്വരൂപത്തിന്റെ തൊട്ടുപിറകിൽ ചുമരാണ്. ആ ചുമര് അകത്തേക്കു തള്ളിയാണിരിക്കുന്നത്. ആ ഭിത്തിക്കു വാതിലുകളോ ജനലുകളോ ഇല്ല. അതിനു പിറകിലാണ് ഓമന കഴിയുന്നത്. ഭിത്തിക്കു പിന്നിലെന്താണുള്ളതെന്ന് ആർക്കും കാണാനാവില്ല-മറുനാടന്റെ ഈ വാദങ്ങളെ സാധൂകരിച്ചാണ് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ. ഇതോടെ ബളാലിലെ മാതാവിന്റെ കള്ളത്തരങ്ങൾ കൂടുതലായി പുറം ലോകത്ത് എത്തുകയാണ്.