- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ ഇനി ഒരിക്കലും ആര്യയെ കാണില്ല; ഇനി ആര്യയെ കല്ല്യാണം കഴിക്കണമെന്ന ആഗ്രഹവും തനിക്കില്ല; എങ്ക വീട്ടു മാപ്പിളൈയിൽ നടന്നതെല്ലാം മുൻകൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരം: റിയാലിറ്റി ഷോയ്ക്ക് പിന്നാലെ കാനഡയിലേക്ക് തിരിച്ചു പോയ സൂസന്നയ്ക്ക് പറയാനുള്ളത്
തുടക്കം മുതൽ വിവാദത്തിൽപ്പെട്ട എങ്കവീട്ടു മാപ്പിളൈ റിയാലിറ്റി ഷോയെ ചൊല്ലിയുള്ള ചർച്ചകൾ പരിപാടി അവസാനിച്ചിട്ടും തീരുന്നില്ല. നടൻ ആര്യയ്ക്ക് വധുവിനെ കണ്ടെത്താൻ തുടങ്ങിയ പരിപാടി അവസാനിച്ചിട്ടും വൻ വിമർശനമാണ് നേരിടുന്നത്. പരിപാടിയിൽ ഫൈനൽ വരെ എത്തി കബളിപ്പിക്കപ്പെട്ട സൂസന്നയാണ് ഇപ്പോൾ പരിപാടിക്കും ആര്യയ്ക്കുമെതിരെ വിമർശനവുമായി എത്തിയത്. റിയാലിറ്റി ഷോ അവസാനിച്ചതിന് പിന്നാലെ ശ്രീലങ്കൻ സ്വദേശിനിയായ സൂസന്ന കാനഡയിലേക്ക് പോവുകയാണ് ചെയ്തത്. പരിപാടിയെ കുറിച്ച് പ്രതികരിക്കാനും സൂസന്ന തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ഫേസ്‌ബുക്ക് ലൈവിലൂടെയാണ് സൂസന്ന പരിപാടിയെ രൂക്ഷമായി വിമർശിച്ചത്. ഈ പരിപാടി വെറും തട്ടിപ്പാണോയെന്നും മുഴുവൻ തിരക്കഥയായിരുന്നോ എന്നുമൊക്കെയായിരുന്നു ആരാധകരുടെ സംശയങ്ങൾക്ക് സൂസന്ന ഫേസ്‌ബുക്ക് ലൈവിലൂടെ മറുപടി നൽകുകയും ചെയ്തു. ആര്യയെ കല്യാണം കഴിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് സൂസാന്ന മറുപടി നൽകിയത്. ആര്യയെ ഇനി കാണുമോ എന്ന ചോദ്യത്തിനും ഇല്ല എന്നായിരുന്നു സുസാന്നയുടെ പ്രതികരണം. പരി
തുടക്കം മുതൽ വിവാദത്തിൽപ്പെട്ട എങ്കവീട്ടു മാപ്പിളൈ റിയാലിറ്റി ഷോയെ ചൊല്ലിയുള്ള ചർച്ചകൾ പരിപാടി അവസാനിച്ചിട്ടും തീരുന്നില്ല. നടൻ ആര്യയ്ക്ക് വധുവിനെ കണ്ടെത്താൻ തുടങ്ങിയ പരിപാടി അവസാനിച്ചിട്ടും വൻ വിമർശനമാണ് നേരിടുന്നത്. പരിപാടിയിൽ ഫൈനൽ വരെ എത്തി കബളിപ്പിക്കപ്പെട്ട സൂസന്നയാണ് ഇപ്പോൾ പരിപാടിക്കും ആര്യയ്ക്കുമെതിരെ വിമർശനവുമായി എത്തിയത്.
റിയാലിറ്റി ഷോ അവസാനിച്ചതിന് പിന്നാലെ ശ്രീലങ്കൻ സ്വദേശിനിയായ സൂസന്ന കാനഡയിലേക്ക് പോവുകയാണ് ചെയ്തത്. പരിപാടിയെ കുറിച്ച് പ്രതികരിക്കാനും സൂസന്ന തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ഫേസ്‌ബുക്ക് ലൈവിലൂടെയാണ് സൂസന്ന പരിപാടിയെ രൂക്ഷമായി വിമർശിച്ചത്. ഈ പരിപാടി വെറും തട്ടിപ്പാണോയെന്നും മുഴുവൻ തിരക്കഥയായിരുന്നോ എന്നുമൊക്കെയായിരുന്നു ആരാധകരുടെ സംശയങ്ങൾക്ക് സൂസന്ന ഫേസ്‌ബുക്ക് ലൈവിലൂടെ മറുപടി നൽകുകയും ചെയ്തു.
ആര്യയെ കല്യാണം കഴിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് സൂസാന്ന മറുപടി നൽകിയത്. ആര്യയെ ഇനി കാണുമോ എന്ന ചോദ്യത്തിനും ഇല്ല എന്നായിരുന്നു സുസാന്നയുടെ പ്രതികരണം. പരിപാടി മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയിലൂടെയാണോ നടത്തിയതെന്ന ആരാധകരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു സുസാന്നയുടെ ഉത്തരം.
സൂസാന്ന ആര്യ നൽകിയ ടോക്കൺ ഓഫ് ലവ് ഇപ്പോഴും കയ്യിൽ അണിയുന്നുണ്ടോ എന്ന് ആരാധകരുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു സുസാന്നയുടെ മറുപടി. എന്നാൽ ചർച്ച കൊഴുത്തതോടെ സൂസാന്ന വീഡിയോ തന്റെ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തു. പരിപാടിയിലെ ഏറ്റവും പ്രായം കൂടിയ മത്സരാർഥിയായ സൂസാന്ന വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
എന്നാൽ, ആര്യയുടെ തീരുമാനത്തെ തങ്ങൾ മാനിക്കുന്നുവെന്നും ഫൈനലിൽ എത്തിയ മൂന്ന് മത്സരാഥികളും വേദിയിൽ പറഞ്ഞിരുന്നു. ഇത് കൂടാതെ സീതാലക്ഷ്മിയും അഗതയും ആര്യയെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ചു സമൂഹ മാധ്യമങ്ങളിൽ കുറിപ്പെഴുതുകയും ചെയ്തു. എന്നാൽ സൂസന്ന മാത്രം പ്രതികരണങ്ങൾക്കൊന്നും നിൽക്കാതെ കാനഡയിലേയ്ക്ക് തിരിച്ചുപോവുകയാണുണ്ടായത്.
പതിനാറ് മത്സരാർഥികളുമായി തുടങ്ങിയ റിയാലിറ്റി ഷോ ഫൈനലിലെത്തിയപ്പോൾ മൂന്നുപേർ മാത്രമാണ് അവശേഷിച്ചത്. മലയാളികളായ അഗത, സീതാലക്ഷ്മി, കാനഡയിൽ സ്ഥിരതാമസക്കാരിയായ ശ്രീലങ്കൻ സ്വദേശി സൂസാന്ന എന്നിവരായിരുന്നു ഫൈനലിൽ മാറ്റുരച്ചവർ. എന്നാൽ ആര്യ ഇവരിൽ ആരെയും സ്വീകരിച്ചില്ല. ഒരാളെ തിരഞ്ഞെടുത്താൽ മറ്റു രണ്ടു പേരും അവരുടെ കുടുംബങ്ങളും വേദനിക്കുമെന്നും അതിനാൽ അൽപം സമയം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ആര്യ പരിപാടി അവസാനിപ്പിച്ചത്.