തിരുവനന്തപുരം:കുടുംബശ്രീയും ദൂരദർശനും സംയുക്തമായി സംഘടിപ്പിച്ച് ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഇനി ഞങ്ങൾ പറയാം എന്ന സാമൂഹ്യ റിയാലിറ്റി ഷോയിലെ വിജയികൾക്കുള്ള സമ്മാനദാനം ബുധനാഴ്ച നടക്കും. വൈകുന്നേരം ആറിന് പാളയം കോബാങ്ക് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മാനദാനം നിർവഹിക്കും. സാമൂഹ്യക്ഷേമ മന്ത്രി എം കെ മുനീർ അധ്യക്ഷനാകും. കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറും.