വെർജിനിയ: അമിതമായി മദ്യപിച്ചു വാഹനം ഓടിക്കുകയും ഹൈവേ റോഡടയാളങ്ങൾ ശ്രദ്ധിക്കാതെ തെറ്റായ ദിശയിൽ പ്രവേശിച്ച് അതുവഴി വന്നിരുന്ന ഒരു കാറിൽ ഇടിച്ച് ഡ്രൈവർ കൊല്ലപ്പെടുകയും ചെയ്ത കേസിൽ റിയാലിറ്റി ടിവി സ്റ്റാർ മെലിസ ഹാൻകോക്കിന് (26) 16 വർഷത്തെ ജയിൽ ശിക്ഷ വെർജിനിയ ബീച്ച് സർക്യൂട്ട് കോടതി വിധിച്ചു.

നൈറ്റ് ക്ലബിൽ ജന്മദിനാഘോഷങ്ങൾക്കു പോയിരുന്ന ഭാര്യയെ കൂട്ടികൊണ്ടു വരുന്നതിന് പോയിരുന്ന യുഎസ് കോസ്റ്റ് ഗാർഡ് ടെക്നീഷ്യൻ ദാനിയേൽ ഡിൽ (29) ആയിരുന്ന അപകടത്തിൽ കൊല്ലപ്പെട്ടത്. പരിധിയിൽ ഇരട്ടി ആൽക്കഹോളിന്റെ അംശമായിരുന്ന ടിവി സ്റ്റാറിന്റെ രക്തപരിശോധനയിൽ കണ്ടെത്തിയിരുന്നത്.ഇന്റർസ്റ്റേറ്റ് 264 ഹൈവേയിൽ 2017 നവംബർ 4 നായിരുന്നു അപകടം.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ദാനിയേൽ അടുത്ത ദിവസം തന്നെ മരണത്തിനു കീഴ്പ്പെട്ടു.ഹൈവേ സൈനുകൾ അനുസരിക്കാതെ മദ്യ ലഹരിയിൽ തെറ്റായ ദിശയിൽ വാഹനം ഓടിച്ചു. ഡാനിയേൽ കൊല്ലപ്പെട്ടതിൽ മാൻസ്ലോട്ടറിനാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.അപകടത്തിൽ പുറകുവശത്തു മൂന്ന് പൊട്ടലുകളുണ്ടായിരുന്ന ടിവി സ്റ്റാർ വാക്കർ ഉപയോഗിച്ചാണ് കോടതിയിൽ എത്തിയിരുന്നത്.

നാലടി ഉയരവും 77 പൗണ്ടു തൂക്കവുമുള്ള ലിറ്റിൽ വുമൺ എന്നറിയപ്പെട്ടിരുന്ന ഇവർ സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപു റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മദ്യപിച്ചതിനുശേഷം വാഹനം ഓടിക്കുന്നത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നത് ദിനം പ്രതിയുള്ള സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു