- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ആർ വിജയയുടെ മകളെ ശല്യപ്പെടുത്തുകയും ഫോണിൽ അശ്ലീലം പറയുകയും ചെയ്ത റിയൽ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റിൽ; വിവാഹത്തിനു സമ്മതിച്ചാൽ ഭാര്യയെ ഉപേക്ഷിച്ചു കൂടെ വരാമെന്നും വാഗ്ദാനം
കോയമ്പത്തൂർ: നടി കെ ആർ വിജയയുടെ മകളെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അശ്ലീം പറയുകയും ചെയ്ത റിയൽ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റിൽ. കോയമ്പത്തൂർ പപ്പനെക്കൻപാളയം സ്വദേശി ആർ കതിർവേലുവാണ് പിടിയിലായത്. വിജയയുടെ മകളായ ഹേമലതയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് കതിർവേലു സ്ഥിരമായി ശല്യം ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹേമലത നൽകിയ പരാതിയിലാണു നടപടി. ഫ്ളാറ്റിൽ ഒറ്റയ്ക്കാണ് 47കാരിയായ ഹേമലത താമസിക്കുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് വിവാഹിതനായ കതിർവേലു ഹേമലതയെ പരിചയപ്പെടുന്നത്. ഹേമലത ഒറ്റയ്ക്ക് കഴിയുകയാണെന്ന് മനസിലാക്കിയ കതിർവേലു വിവാഹാഭ്യാർഥന നടത്തുകയായിരുന്നു. കതിർവേലു ഹേമതലയെ ഫോണിൽ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്യുകയായിരുന്നു. ഏപ്രിൽ 15നായിരുന്നു സംഭവം. അനാവശ്യ ചോദ്യങ്ങൾ ചോദിച്ച ഇയാൾ തന്റെ ഭാര്യയ്ക്ക് സുഖമില്ലെന്നും വിവാഹം കഴിച്ചോട്ടെയെന്ന് ഹേമലതയോട് ചോദിക്കുകയും ചെയ്തു. ഹേമലത സമ്മതിക്കുകയാണെങ്കിൽ ഇപ്പോഴുള്ള ഭാര്യയിൽ നിന്നും താൻ വിവാഹമോചനം നേടാമെന്നും ഇയാൾ പറഞ്ഞു. കെആർ വിജയയുടെ കുടുംബത്തിൽ നിന
കോയമ്പത്തൂർ: നടി കെ ആർ വിജയയുടെ മകളെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അശ്ലീം പറയുകയും ചെയ്ത റിയൽ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റിൽ. കോയമ്പത്തൂർ പപ്പനെക്കൻപാളയം സ്വദേശി ആർ കതിർവേലുവാണ് പിടിയിലായത്.
വിജയയുടെ മകളായ ഹേമലതയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് കതിർവേലു സ്ഥിരമായി ശല്യം ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹേമലത നൽകിയ പരാതിയിലാണു നടപടി.
ഫ്ളാറ്റിൽ ഒറ്റയ്ക്കാണ് 47കാരിയായ ഹേമലത താമസിക്കുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് വിവാഹിതനായ കതിർവേലു ഹേമലതയെ പരിചയപ്പെടുന്നത്. ഹേമലത ഒറ്റയ്ക്ക് കഴിയുകയാണെന്ന് മനസിലാക്കിയ കതിർവേലു വിവാഹാഭ്യാർഥന നടത്തുകയായിരുന്നു.
കതിർവേലു ഹേമതലയെ ഫോണിൽ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്യുകയായിരുന്നു. ഏപ്രിൽ 15നായിരുന്നു സംഭവം. അനാവശ്യ ചോദ്യങ്ങൾ ചോദിച്ച ഇയാൾ തന്റെ ഭാര്യയ്ക്ക് സുഖമില്ലെന്നും വിവാഹം കഴിച്ചോട്ടെയെന്ന് ഹേമലതയോട് ചോദിക്കുകയും ചെയ്തു. ഹേമലത സമ്മതിക്കുകയാണെങ്കിൽ ഇപ്പോഴുള്ള ഭാര്യയിൽ നിന്നും താൻ വിവാഹമോചനം നേടാമെന്നും ഇയാൾ പറഞ്ഞു. കെആർ വിജയയുടെ കുടുംബത്തിൽ നിന്നും ഒരു ബന്ധം താൻ എപ്പോഴും ആഗ്രഹിച്ചിരുന്നുയെന്നാണ് ഇയാൾ ഹേമലതയോട് പറഞ്ഞത്.
ശല്യം കൂടിയതോടെ ഹേമലത കോയമ്പത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ ശേഷം പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കതിർവേലുവിനെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.