ടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനത്തിന് ഒരുങ്ങുന്നത് എന്തിനാണ്? ഇരുവർക്കും ഇടയിൽ എന്താണു ശരിക്കും സംഭവിച്ചത്? അന്വേഷണവുമായി ഇറങ്ങിയ പാപ്പരാസികൾ ചിലതൊക്കെ കണ്ടെത്തിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ഇരുവരുടെയും വിവാഹ മോചന വാർത്ത പ്രചരിച്ചത് സോഷ്യൽ മീഡിയയിലൂടെയാണ്. എന്നാൽ വാർത്ത വന്നതിനു പിന്നാലെ നിഷേധിച്ച് അമൃത രംഗത്തെത്തി. പക്ഷേ, വിവാഹ മോചനത്തിന് ഒരുങ്ങുകയാണ് എന്നു പറഞ്ഞ് ബാലയും എത്തി. അപ്പോഴും വിവാഹ മോചനത്തിലെത്തില്ലെന്നാണ് അമൃത പറഞ്ഞത്.

അടുത്ത ദിവസം തന്നെ വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബാലയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനിടെയാണ് ഇരുവരും പിരിയാനുള്ള കാരണങ്ങളെക്കുറിച്ചുള്ള വാർത്തകളുമായി പാപ്പരാസികൾ എത്തിയത്.

പുതിയ മ്യൂസിക് ട്രൂപ്പ് തുടങ്ങിയതാണത്രെ ദാമ്പത്യജീവിതം താളം തെറ്റാൻ കാരണം. അമൃതയും സഹോദരിയും ചേർന്നാണ് ഈ ട്രൂപ്പ് നടത്തുന്നത്. അമൃത അതിന്റെ തിരക്കിലായതോടെയാണ് ബാലയുമായുള്ള ബന്ധത്തിൽ വിള്ളൽ വന്നത്. അമൃതയും വീട്ടുകാരും മകളെ ബാലയിൽ നിന്നു അകറ്റിയതായും റിപ്പോർട്ടുകളുണ്ട്. സുഹൃത്തുക്കളിൽ നിന്നാണ് ഈ വിവരം ചോർന്നതത്രെ.

ആറുമാസത്തിനുള്ളിൽ വെറും ആറു തവണ മാത്രമാണ് ബാല മകളെ കണ്ടത്. കുട്ടിയുടെ ഭാവിയെക്കരുതിയാണ് വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്നും വാർത്തകളുണ്ട്.