ചെന്നൈ: രജനികാന്തിന്റെ മകളുടെ വിവാഹമോചനത്തിനു കാരണം അമിതകോപം! ഗോസിപ്പു കോളങ്ങളിലാണു സൗന്ദര്യ രജനീകാന്തിന്റെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നത്.

നാല് വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണു സൗന്ദര്യ രജനികാന്തും ബിസിനസുകാരനായ അശ്വിൻ കുമാറും വിവാഹം കഴിച്ചത്. 2014ലായിരുന്നു വിവാഹം.

എന്തിനും പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരിയാണു സൗന്ദര്യ. രജനികാന്ത്. പ്രണയിക്കുന്ന കാലത്ത് തന്നെ അശ്വിന് ഇതറിയാമെന്നാണു ഗോസിപ്പുകോളങ്ങൾ എഴുതുന്നത്. എന്നാൽ, ശാന്ത സ്വഭാവക്കാരനായ അശ്വിൻ വിവാഹ ശേഷം എല്ലാം ശരിയാകും എന്ന് കരുതി. പക്ഷേ, വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായിട്ടും സൗന്ദര്യയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല.

തന്നോടു മാത്രമല്ല, വീട്ടുകാരോടും സൗന്ദര്യ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് അശ്വിന് അധികമൊന്നും ക്ഷമിക്കാൻ കഴിഞ്ഞില്ല. വഴക്ക് തുടരവെ സൗന്ദര്യ തന്നെയാണു വിവാഹ മോചനം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. ഒരുപാട് ക്ഷമിച്ചു നോക്കിയതുകൊണ്ട് വിവാഹ മോചനത്തോട് അശ്വിനും യോജിച്ചു.

ഒടുവിൽ സൗന്ദര്യയോടും അശ്വിനോടും രജനികാന്ത് സംസാരിച്ചു. വിവാഹ മോചനം വേണ്ട, പറഞ്ഞ് സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേയുള്ളൂ എന്ന് രജനി പറഞ്ഞതോടെ അശ്വിൻ വിവാഹ മോചനം വേണ്ട എന്ന തീരുമാനത്തിലെത്തി. എന്നാൽ സൗന്ദര്യയ്ക്ക് വിവാഹ മോചനം ലഭിച്ചേ മതിയാകു എന്നായിരുന്നു വാശി. തുടർന്ന് ഡിസംബർ 23 ന് ഇരുവരും ചെന്നൈ കുടുംബ കോടതയിൽ വിവാഹ മോചന ഹർജി നൽകുകയായിരുന്നു.

'അധികമാ ആസപ്പടറ ആമ്പളൈങ്കളും അധികമാ കോപപ്പടറ പൊമ്പളൈകളും നല്ലാ വാഴ്ന്ത സരിത്രമേ കിടയാത്'. പടയപ്പ എന്ന ചിത്രത്തിൽ രജനികാന്ത് പറഞ്ഞ ഈ ഡയലോഗാണ് ഇപ്പോൾ അറംപറ്റിയിരിക്കുന്നത് എന്നാണു ഗോസിപ്പു കോളങ്ങൾ എഴുതുന്നത്‌.