- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആട് തോമ 'തുണിയൂരി' അടിച്ചപ്പോൾ തീയറ്ററിൽ നിറഞ്ഞ കൈയടി; മോഹൻലാൽ 'മുണ്ട് പറിച്ചപ്പോൾ' നിർമ്മാതാവ് സിനിമ ഉപേക്ഷിച്ചു; തെലുങ്കിൽ നാഗാർജ്ജുന നായകനായപ്പോൾ എന്തു സംഭവിച്ചു?
മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് സ്പടികത്തിലെ ആട് തോമ, ചെകുത്താൻ എന്ന മൂക്കൻ ലോറിയും, മുണ്ട് പറിച്ചുള്ള അടിയും എല്ലാം കാണികളെ ആവേശം കൊള്ളിച്ചു. തലമുറകൾ ആവർത്തിച്ച് കാണുന്ന ചിത്രമെന്നും മോഹൻലാൽ - ഭദ്രൻ കൂട്ടകെട്ടിൽ പിറന്ന സ്പടികത്തെ വിശേഷിപ്പിക്കാം ആട് തോമയായെത്തുന്ന ലാൽ മുണ്ടൂരി അടിക്കുന്ന രംഗം കാണുമ്പോൾ ഇന്നും ആവേശം കൊള്ളുന്ന ആരാധകരുണ്ട്. എന്നാൽ ആളുകളിൽ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ച സിനിമയുടെ പിറവിക്ക് പിന്നിൽ വലിയൊരു കഥ തന്നെയുണ്ടെന്നാണ് സിനിമാ ലോകത്തു നിന്നുള്ള വാർത്തകൾ. ഈ രംഗം ഉൾക്കൊള്ളികാത്തതുകൊണ്ട് മാത്രം സ്പടികത്തിന്റെ തെലുങ്ക് റീമേക്ക് പൊട്ടിയ കഥ നിങ്ങൾക്കറിയാമോ? അറിയില്ലെങ്കിൽ അങ്ങനെ ഒരു പിന്നാമ്പുറ കഥ കൂടിയുണ്ട്. ചാക്കോ മാഷും, ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന ഡയലോഗുകളും എല്ലാം എവർ ഗ്രീൻ ഹിറ്റ് തന്നെ, എങ്കിലും ലാലേട്ടന്റെ ആക്ഷൻ രംഗങ്ങൾക്ക് ചിത്രം വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് ഉണ്ടായിരുന്നു. മോഹൻലാൽ തുണി പറിച്ചടിക്കുന്ന രംഗത്ത
മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് സ്പടികത്തിലെ ആട് തോമ, ചെകുത്താൻ എന്ന മൂക്കൻ ലോറിയും, മുണ്ട് പറിച്ചുള്ള അടിയും എല്ലാം കാണികളെ ആവേശം കൊള്ളിച്ചു. തലമുറകൾ ആവർത്തിച്ച് കാണുന്ന ചിത്രമെന്നും മോഹൻലാൽ - ഭദ്രൻ കൂട്ടകെട്ടിൽ പിറന്ന സ്പടികത്തെ വിശേഷിപ്പിക്കാം ആട് തോമയായെത്തുന്ന ലാൽ മുണ്ടൂരി അടിക്കുന്ന രംഗം കാണുമ്പോൾ ഇന്നും ആവേശം കൊള്ളുന്ന ആരാധകരുണ്ട്.
എന്നാൽ ആളുകളിൽ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ച സിനിമയുടെ പിറവിക്ക് പിന്നിൽ വലിയൊരു കഥ തന്നെയുണ്ടെന്നാണ് സിനിമാ ലോകത്തു നിന്നുള്ള വാർത്തകൾ. ഈ രംഗം ഉൾക്കൊള്ളികാത്തതുകൊണ്ട് മാത്രം സ്പടികത്തിന്റെ തെലുങ്ക് റീമേക്ക് പൊട്ടിയ കഥ നിങ്ങൾക്കറിയാമോ? അറിയില്ലെങ്കിൽ അങ്ങനെ ഒരു പിന്നാമ്പുറ കഥ കൂടിയുണ്ട്. ചാക്കോ മാഷും, ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന ഡയലോഗുകളും എല്ലാം എവർ ഗ്രീൻ ഹിറ്റ് തന്നെ, എങ്കിലും ലാലേട്ടന്റെ ആക്ഷൻ രംഗങ്ങൾക്ക് ചിത്രം വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് ഉണ്ടായിരുന്നു.
മോഹൻലാൽ തുണി പറിച്ചടിക്കുന്ന രംഗത്ത് ആളുകൾ കൂവും എന്നും ഈ രംഗം സിനിമയിൽ നിന്ന് ഒഴിവാക്കണം എന്നും സിനിമയുടെ ആദ്യ നിർമ്മാതാവായ സെവൻ ആർട് വിജയകുമാർ ഭദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതാണ് സിനിമയുടെ ഹൈലൈറ്റെന്നും ഇത് മാറ്റില്ലെന്നും ഭദ്രൻ വാശി പിടിച്ചതോടെ നിർമ്മാതാവ് സിനിമ ഉപേക്ഷിച്ചു.
ഒടുവിൽ ഷോഗൺ മോഹനാണ് സ്പടികം നിർമ്മിച്ചത്. യാതൊരു നാണക്കേടിനെയും കുറിച്ച് ആലോചിക്കാതെ മോഹൻലാൽ മുണ്ടൂരി അടിച്ചു. സംവിധായകന്റെ കണക്കുകൂട്ടൽ തെറ്റിയില്ല, ലാൽ മുണ്ടൂരി അടിക്കുന്ന രംഗത്ത് ആളുകൾ കൂവിയത് കളിയാക്കിക്കൊണ്ടായിരുന്നില്ല, ആവേശത്തോടെയായിരുന്നു. സിനിമ വമ്പൻ വിജയവും.
സ്പടികം എന്ന മലയാള സിനിമ നാല് പ്രാവശ്യം കണ്ട തെലുങ്ക് ഹിറ്റ് മേക്കർ എസ് വി കൃഷ്ണ റെഡ്ഡിക്ക് സിനിമ റീമേക്ക് ചെയ്യാൻ താത്പര്യമായി. നാഗാർജ്ജുനെയാണ് നായകനായി കണ്ടത്. അന്ന് തെലുങ്ക് സിനിമയിൽ സൂപ്പർ സ്റ്റാർ എന്ന നിലയിൽ വളർന്നുകൊണ്ടിരിക്കുകയാണ് നാഗാർജ്ജുൻ. ഈ രംഗം നാഗാർജ്ജുൻ ചെയ്താൻ ഗംഭീരമായിരിക്കുമെന്ന് കൃഷ്ണ റെഡ്ഡി കണക്കുകൂട്ടി
അങ്ങനെ വജ്രം എന്ന പേരിൽ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. ഉർവശിക്ക് പകരം മീന നായികയായെത്തി. എന്നാൽ മുണ്ടൂരി അടിക്കുന്ന രംഗം ചെയ്യാൻ നാഗാർജ്ജുന് ധൈര്യമില്ലായിരുന്നു. ഈ രംഗം തന്റെ ഇമേജിനെ ബാധിക്കും എന്നായിരുന്നു നടന്റെ പക്ഷം. അത് സിനിമയെ ബാധിച്ചു. ഒരു ഓളവും തിയേറ്ററിൽ സൃഷ്ടിക്കാതെ വജ്രം പൊട്ടിപ്പൊളിഞ്ഞു. നാഗാർജ്ജുന്റെ കരിയറിലെ വമ്പൻ തിരിച്ചടിയുമായി.