- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവിടെ ഇനി താമസിക്കേണ്ട; എത്രയും പെട്ടെന്ന് ഇവിടെ നിന്ന് ഒഴിഞ്ഞ് പോകണം; കാരണം തേടിയപ്പോൾ പറഞ്ഞത് പുരുഷ സൃഹൃത്തുക്കളെ ചേർത്തുള്ള ഇല്ലാക്കഥകൾ; സഹായത്തിന് വിളിച്ചു വരുത്തിയ വീട്ടുടമയും നിന്നത് സദാചാരക്കാർക്കൊപ്പം; സീരിയൽ നടി കവിതയെ ജീവനൊടുക്കിയത് താങ്ങാനാവാത്ത സാമ്പത്തിക പ്രശ്നം കൊണ്ട് മാത്രമല്ല; നടിയുടെ ആത്മഹത്യക്ക് പിന്നിൽ സദാചാര പൊലീസും?
നിലമ്പൂർ; നിലമ്പൂരിൽ ടെലിഫിലിം നടിയായ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നിൽ കുടുംബപ്രശ്നങ്ങൾക്കപ്പുറം സദാചാരപ്പൊലീസിന്റെ ഇടപെടലുമെന്ന് വെളിപ്പെടുത്തൽ. യുവതിയുടെ സുഹൃത്തുക്കളാണ് ഇക്കാര്യം മറുനാടനോട് വ്യക്തമാക്കിയത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കവിതയെന്ന വൈഗ അവർ താമസിക്കുന്ന വാടക വീട്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇവർ താമസിക്കുന്ന വീട്ടിൽ നാട്ടുകാരടങ്ങുന്ന സംഘം വീടിന്റെ ഉടമസ്ഥനും നിലമ്പൂരിലെ ഒസികെ ഓഡിറ്റോറിയത്തിന്റെ ഉടമയുമായ ഒസി കുഞ്ഞാനടക്കമുള്ളവരെ വിളിച്ച് വരുത്തി യുവതിയോട് ഈ നാട്ടിൽ നിന്ന് മാറിപ്പോകണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭർത്താവുമായി പിരിഞ്ഞ് മകളോടൊത്ത് താമസിച്ച് വരികയായിരുന്ന കവിതക്ക് നിരവധി പുരുഷ സൃഹൃത്തുക്കളുണ്ടായിരുന്നു. ഇവരൊക്കെ ഇടക്കിടക്ക് ഇവർ താമസിക്കുന്ന വീട്ടിൽ വരാറുമുണ്ടായിരുന്നു. ഇതാണ് നാട്ടുകാരെയും സമീപവാസികളെയും ചൊടിപ്പിച്ചത്. എന്നാൽ ഇവരുമായി ഏറ്റവും നല്ല സൗഹൃദത്തിനപ്പുറം വേറൊന്നുമുണ്ടായിരുന്നില്ല
നിലമ്പൂർ; നിലമ്പൂരിൽ ടെലിഫിലിം നടിയായ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നിൽ കുടുംബപ്രശ്നങ്ങൾക്കപ്പുറം സദാചാരപ്പൊലീസിന്റെ ഇടപെടലുമെന്ന് വെളിപ്പെടുത്തൽ. യുവതിയുടെ സുഹൃത്തുക്കളാണ് ഇക്കാര്യം മറുനാടനോട് വ്യക്തമാക്കിയത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കവിതയെന്ന വൈഗ അവർ താമസിക്കുന്ന വാടക വീട്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്തത്.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇവർ താമസിക്കുന്ന വീട്ടിൽ നാട്ടുകാരടങ്ങുന്ന സംഘം വീടിന്റെ ഉടമസ്ഥനും നിലമ്പൂരിലെ ഒസികെ ഓഡിറ്റോറിയത്തിന്റെ ഉടമയുമായ ഒസി കുഞ്ഞാനടക്കമുള്ളവരെ വിളിച്ച് വരുത്തി യുവതിയോട് ഈ നാട്ടിൽ നിന്ന് മാറിപ്പോകണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭർത്താവുമായി പിരിഞ്ഞ് മകളോടൊത്ത് താമസിച്ച് വരികയായിരുന്ന കവിതക്ക് നിരവധി പുരുഷ സൃഹൃത്തുക്കളുണ്ടായിരുന്നു. ഇവരൊക്കെ ഇടക്കിടക്ക് ഇവർ താമസിക്കുന്ന വീട്ടിൽ വരാറുമുണ്ടായിരുന്നു. ഇതാണ് നാട്ടുകാരെയും സമീപവാസികളെയും ചൊടിപ്പിച്ചത്.
എന്നാൽ ഇവരുമായി ഏറ്റവും നല്ല സൗഹൃദത്തിനപ്പുറം വേറൊന്നുമുണ്ടായിരുന്നില്ല എന്നാണ് വാസ്തവം. എന്നിരുന്നാലും സദാചാരക്കമ്മറ്റിയുടെ കണ്ണിൽ ഒരു സ്ത്രീ തനിച്ച് മകളുമായി താമസിക്കുന്നിടത്ത് നിരവധി പുരുഷന്മാർ വന്ന് പോകുന്നതിനെ അശ്ലീലമായി മാത്രമേ കാണാൻ കഴിഞ്ഞൊള്ളൂ. കാലങ്ങളായി കവിതയെയും അവരുടെ സുഹൃത്തുക്കളെയും ചേർത്ത് നാട്ടുകാരായ സദാചാരക്കാർ നിരവധികഥകൾ മെനയുകയും ചെയ്തു. ഇവർ പടച്ച് വിടുന്ന കഥകളെയെല്ലാം അവഗണിച്ചാണ് കവിത ഇത്രയും നാൾ ജീവിച്ചത്. അവർ അവരുടെ സൗഹൃദങ്ങളെല്ലാം തുടരുകയും ചെയ്തു.
എന്നാൽ അതിനിടയലാണ് ഇവർ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് നിലമ്പൂർ കരുളായി മുതീരിക്കുന്നിലുള്ള നാട്ടുകാരെല്ലാം ചേർന്ന് വീട്ടിലെത്തി ഇവരെ ഭീഷണിപ്പെടുത്തിയതും ഇവിടെ ഇനി താമസിക്കേണ്ട, എത്രയും പെട്ടെന്ന് ഇവിടെ നിന്ന് ഒഴിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടത്. കാരണമന്വേഷിച്ച കവിതയോട് അവരുടെ പുരുഷ സൃഹൃത്തുക്കളെ ചേർത്ത് നിരവിധ കഥകൾ പറയുകയുമാണ് ചെയ്തത്. ഇതൊന്നും ഈ നാട്ടിൽ അനുവദിക്കില്ലെന്നും എത്രയും പെട്ടെന്ന് മാറിത്തരണമെന്നും ഇവർ പറയുകയുമായിരുന്നു. ഇവർ വിളിച്ച് വരുത്തിയ വീട്ടുടമയും സദാചാരക്കാർക്കൊപ്പം നിൽക്കുകയും ചെയ്തു.
അഡ്വാൻസ് തിരിച്ച് തരാമെന്നും എത്രയും പെട്ടെന്ന് വീടൊഴിഞ്ഞ് തരണമെന്നും പറയുകയായിരുന്നു. നരിവധിയായ ജീവിത പ്രശ്നങ്ങള്ക്കപ്പുറം സദാചാരപ്പൊലീസിന്റെ ഭീഷണകൂടെയായപ്പോഴാണ് കവിത ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഈ ജിവിത പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം കാലങ്ങളായി കവിത അനുഭവിച്ച് വരുന്നതാണ്. എന്നാൽ ഇതുവരെയും അവർ അതിനെ കുറിച്ചൊന്നും സങ്കടപ്പെട്ടിട്ടില്ല. ഭർത്ഥാവുമായി പിരിഞ്ഞിട്ടും സ്വന്തം മകളുമൊത്ത് ഇത്രയും കാലം അവർ സന്തോഷപൂർവ്വമാണ് ജീവിച്ചത്.
എന്നാൽ വീടുമാറിത്തരണമെന്ന് നാട്ടുകാർ ഭീഷണിപ്പെടുത്തിയതാകാം കവിതയെ ഇത്തരമൊരും കൃത്യത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. അതിലേറെ അവരുടെ മനസ്സിനെ വിഷമിപ്പിച്ചത് തന്റെ ഏറ്റവും നല്ല സൗഹൃദങ്ങളെ അശ്ലീലമായി കണ്ട സദാചാരക്കാരുടെ നിലപാടാണ്. ഞായറാഴ്ചയാണ് കവിത അവർ താമസിക്കുന്ന വീട്ടിൽ സ്വയം തീകൊളുത്തി മരിച്ചത്.
നടി തീകൊളുത്തി മരിച്ചത് ബാംഗ്ലൂരിൽ ലോണെടുത്ത് ആംരംഭിക്കാനിരുന്ന ബ്യൂട്ടിപാർലർ തുടങ്ങാൻ കഴിയാത്തതിന്റെ വിഷമംകൊണ്ടാണെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത് ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന യുവതി ബാംഗ്ലൂരിൽ ബ്യൂട്ടി പാർലർ ആരംഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. മകളുമായി നിലമ്പൂർ കരുളായിലെ വാടക വീട്ടിൽ ഒറ്റക്ക് താമസമാക്കിയിരുന്ന യുവതിക്ക് പക്ഷെ ബാംഗ്ലൂരിൽ തനിച്ച് പോയി പണികൾ പൂർത്തീകരിക്കാനോ കട തുടങ്ങാനോ സാധിച്ചില്ല. അതിനിടെ രാജ്യത്ത് നടന്ന സാമ്പത്തിക ജിഎസ്ടിയും, നോട്ട് നിരോധനവുമടക്കമുള്ള പരിഷ്‌കാരങ്ങളും വിനയാവുകയുമായിരുന്നുവെന്ന വാദവുമെത്തി. ഇതിനിടെയാണ് സദാചാര പൊലീസിൽ വെളിപ്പെടുത്തലെത്തുന്നത്.
ഇതിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രയാസവും മമ്പാട് തെക്കുംപാടം വിജയന്റെ മകൾ കവിതയെ മരണത്തിലേക്ക് നയിച്ചതിന് കാരണമാണ്. ഈ മാനസിക പ്രയാസങ്ങൾക്കിടയിലാണ് കഴിഞ്ഞ ദിവസം കൂടെയുണ്ടായിരുന്ന മകളെ കൂടി ബന്ധുക്കൾ കൂട്ടിക്കൊണ്ട് പോയത്. കുടുംബ പ്രശ്‌നങ്ങൾക്കിടയിലും കലാരംഗത്ത് സജീവമായിരുന്നു കവിത. നിരവധി വീഡിയോ ആൽബങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ച കവിത കൂട്ടുകാർക്കിടയിൽ വൈഗ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇതിനിടെ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതികളുമുണ്ടായിരുന്നു. ഇതിനായി സ്‌ക്രിപ്റ്റ് തയ്യാറാക്കി കൂട്ടുകാരുമായി ചർച്ചചെയ്തിരുന്നു.
നിലമ്പൂരിൽ കഴിഞ്ഞ തവണ നടന്ന റീജിയണൽ ഐഎഫ്എഫ്‌കെയിലും കവിതയുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. നിലമ്പൂരിലെ ഇടത് സാംസ്‌കാരിക പരിപാടികളിൽ സജിവമായി പങ്കെടുത്തിരുന്ന ഒരാളുകൂടിയായിരുന്ന കവിതയെന്ന വൈഗ. അതിനിടെ ബാംഗ്ലൂരിൽ ബിസിനസ് നടത്തിയിരുന്ന വിബിൻ എന്നൊരാളുമായി പരിചയത്തിലാവുകയും രണ്ട് പേരും വിവാഹം കഴിക്കാമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. വിപിനും കവിതയെപോലെ വിവാഹമോചിതനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു കവിതയുമായി പരിചയം സ്ഥാപിച്ചിരുന്നത്. എന്നാൽ വിപിന് നിലവിൽ ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞതോടെ ഇയാളുമായി അകലുകയും ചെയ്തിരുന്നു.