- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുംബനം സുഖവും സന്തോഷവും മാത്രമല്ല ആരോഗ്യവും നൽകും; ചുംബനസമരത്തെ ന്യായീകരിക്കാൻ ഏഴ് കാര്യങ്ങൾ
പലയിടങ്ങളിലായി ചുംബനസമരം പൊട്ടിപ്പുറപ്പെട്ടപ്പോൾ എന്തായിരുന്നു പുകില്...!!!. സംസ്‌കാരം തകർന്ന് വീഴും.. മൂല്യച്യുതിയുണ്ടാുകും... പുതുതലമുറ വഴിതെറ്റും.. അങ്ങനെയങ്ങനെ. അതിനാൽ ചുംബനസമരത്തെ ഏത് വിധേനെയും അടിച്ചമർത്തണമെന്നായിരുന്നു ഇതിനെ എതിർക്കുന്നവർ ഘോരം ഘോര വാദിച്ചിരുന്നത്. ചുംബനം അങ്ങനെ എതിർക്കപ്പെടേണ്ട കാര്യമല്ലെന്നും അത് വിശുദ
പലയിടങ്ങളിലായി ചുംബനസമരം പൊട്ടിപ്പുറപ്പെട്ടപ്പോൾ എന്തായിരുന്നു പുകില്...!!!. സംസ്‌കാരം തകർന്ന് വീഴും.. മൂല്യച്യുതിയുണ്ടാുകും... പുതുതലമുറ വഴിതെറ്റും.. അങ്ങനെയങ്ങനെ. അതിനാൽ ചുംബനസമരത്തെ ഏത് വിധേനെയും അടിച്ചമർത്തണമെന്നായിരുന്നു ഇതിനെ എതിർക്കുന്നവർ ഘോരം ഘോര വാദിച്ചിരുന്നത്. ചുംബനം അങ്ങനെ എതിർക്കപ്പെടേണ്ട കാര്യമല്ലെന്നും അത് വിശുദ്ധമായ ഒരു വികാരത്തിന്റെ പ്രകടനമാണെന്നുമാണ് അതിനെ അനുകൂലിക്കുന്നവർ വാദിച്ചിരുന്നത്. എന്നാൽ ചുംബനത്തിന് ആരോഗ്യകരമായ ചില ഗുണവശങ്ങൾ കൂടിയുണ്ടെന്ന് എത്രപേർക്കറിയാം..?. ചുംബനം സുഖവും സന്തോഷവും മാത്രമല്ല ആരോഗ്യവും നൽകുമെന്നാണ് ആരോഗ്യവിഗദ്ധർ കണ്ടെത്തിയിരിക്കുന്നത്. ചുംബനത്തിന്റെ ആരോഗ്യഗുണവശങ്ങളെക്കുറിച്ചുള്ള ഏഴ് കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്. ഇനി അടുത്ത പ്രാവശ്യം ചുംബനസമരം അരങ്ങേറുമ്പോൾ ഈ ഏഴ് കാര്യങ്ങളും കൂടി ഉപയോഗിച്ച് അതിനെ പിന്തുണയ്ക്കാം...!!!.
- ബന്ധം ശക്തിപ്പെടുന്നു
ചുംബനമെന്നാൽ വെറുതെ ചുണ്ടോട് ചുണ്ട് ചേർക്കുന്ന പ്രക്രിയയല്ലെന്നാണ് ആരോഗ്യരംഗത്തെ ഗവേഷകർ പറയുന്നത്. ലിപ് ലോക്ക് ചുംബനത്തിൽ ഏർപ്പെടുന്ന ദമ്പതികൾക്കിടയിലുള്ള അടുപ്പം വർധിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചുംബനത്തിലേർപ്പെടുന്നവരിൽ ഓക്‌സിടോസിൻ ഹോർമോൺ പുറപ്പെടുന്നുവെന്നും ഇത് ബന്ധങ്ങളെ പുഷ്ടിപ്പെടുത്തുമെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.
- ലൈംഗിക സന്തോഷം വർധിക്കുന്നു
ലൈംഗിബന്ധത്തിൽ ഏർപ്പെടുമ്പോൾ ചുംബിക്കുന്നത് ഒരു ബാധ്യതയായി കരുതേണ്ട. അത് ലൈംഗികസന്തോഷത്തെ ഇരട്ടിയാക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നല്ലൊരു സെക്‌സ് ഹൃദയത്തിന് ഗുണം ചെയ്യുകയും നിങ്ങളുടെ ആത്മാഭിമാനം വർധിപ്പിക്കുകയും ചെയ്യും. ചുംബനമെന്ന് സെക്‌സിലെയും ഫോർപ്ലേയിലെയും ഒരു പ്രധാന ഘടകമാണ്.ഇതില്ലാതെ ലൈംഗികസുഖം പരിപൂർണമാകില്ല.
- രോഗപ്രതിരോധം നൽകുന്നു
ചുംബനം സുഖം മാത്രമല്ല രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
- സന്തോഷം പ്രദാനം ചെയ്യുന്നു
ചുംബനത്തിലേർപ്പെടുമ്പോൾ എൻഡോർഫിൻസ് പുറപ്പെടുകയും അത് സന്തോഷത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. സമ്മർദവും ദുഃഖവും പെടാപ്പാടുകളും വർത്തമാനകാല ജീവിതത്തിൽ നിരന്തരം നമ്മെ ശല്യം ചെയ്തുകൊണ്ടേയിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ നിന്ന് മുക്തി നേടാൻ പ്രിയപ്പെട്ടവരെ ഒന്നു മനസ്സറിഞ്ഞ് സ്‌നേഹത്തോടെ ഉമ്മവച്ചാൽ സന്തോഷം തിരിച്ചു കിട്ടുമെന്ന് സാരം..!!.ദുഃഖിതരാകുമ്പോൾ സൈക്കോളജിസ്റ്റിനെ കാണുന്നതിനേക്കാളും പോപ്പിങ് പിൽസുകൾ കഴിക്കുന്നതിനേക്കാളും നല്ലൊരു ഔഷധമാണ് സ്‌നേഹചുംബനമെന്നതിൽ സംശയമില്ല.
- വേദന കുറയ്ക്കുന്നു
നല്ലൊരു ചുംബനത്തിലേർപ്പെട്ടാൽ ശരീരം അഡ്രിനാലിൻ പുറപ്പെടുവിക്കും. വേദനകളെ കുറയ്ക്കാൻ സിദ്ധൗഷധമാണിത്. അതിനാൽ തലവേദന പോലുള്ളവ ഉണ്ടാകുമ്പോൾ ദമ്പതികൾ ലിപ് ലോക്ക് ചുംബനത്തിൽ ഏർപ്പെട്ടാൽ ഗുണം ചെയ്യും.
- സമ്മർദം ലഘൂകരിക്കുന്നു
സമ്മർദം ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിന്റെ ഭാഗമാണ്. ജോലിസ്ഥലത്തെയും വീട്ടിലെയും മറ്റും നിരവധി പ്രശ്‌നങ്ങൾ ഏതൊരാളെയും സമ്മർദത്തിനടിപ്പെടുത്തും. ദിവസത്തിന്റെ അവസാനം ഇത്തരം സമ്മർദങ്ങളുടെ പരകോടിയിൽ നിങ്ങൾ തളരാറുണ്ടെങ്കിൽ ഒരു ചുംബനചികിത്സ പരീക്ഷിക്കുന്നത് നന്നായിരിക്കും. സമ്മർദം ഉണ്ടാക്കാൻ കാരണമാകുന്ന ഹോർമോണായ കോർസോൾ ആണ് നിങ്ങളുടെ തളർച്ചയ്ക്കുള്ള പ്രധാന കാരണമെന്നറിയുക. ചുംബനത്തിലൂടെ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും പ്രതിരോധ ശേഷി വർധിക്കുകയും അന്ധസ്രാവിഗ്ന്രഥിയുടെ പ്രവർത്തനം ശക്തമാവുകുകയും മസ്തിഷ്‌കത്തിന്റെ ആരോഗ്യം വർധിക്കുകയും ചെയ്യും. ഇക്കാരണങ്ങളാൽ സമമർദത്താൽ നിങ്ങൾ വീർപ്പ് മുട്ടുന്ന അവസരങ്ങളിൽ പങ്കാളിക്ക് ഒരു ചുടുചുംബനം നൽകിയാൽ സമ്മർദമെല്ലാം പമ്പ കടക്കുന്നതായി അനുഭവിക്കാം.
- കലോറിയെ എരിച്ച് നവയൗവനമുണ്ടാക്കുന്നു
ഓടുന്ന വേളയിൽ കലോറി എരിയുന്ന പോലെയൊന്നും ചുംബനത്തിൽ സംഭവിക്കില്ലെങ്കിലും സാധാരണ നിലയിലുള്ള മെറ്റബോളിസത്തെ ഇരട്ടിയാക്കാൻ ചുംബനത്തിലൂടെ സാധിക്കും. അതിനാൽ ജിമ്മിൽ പോകാതെ അൽപദിവസം വിട്ട് നിന്നെന്ന് കരുതി നിങ്ങൾ നിരാശരാവേണ്ടെന്നാണ് പറഞ്ഞ് വരുന്നത്. ഇതിന് പകരം നിങ്ങളുടെ പങ്കാളിക്കൊപ്പം ശക്തമായ ചുംബനങ്ങളിൽ ഏർപ്പെട്ടാൽ മതിയാകും... ചുംബിക്കുമ്പോൾ മുഖത്ത് രക്തയോട്ടം വർധിക്കുകയും മുഖപേശികളെ ശക്തിപ്പെടുത്തി യുവത്വം നിനിർത്തുകയും ചെയ്യും.