- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി റെബ മോണിക്ക വിവാഹിതയായി; വരൻ ജോയ്‌മോൻ; വൈറലായി വിവാഹ ചിത്രവും വീഡിയോയും
നടി റെബ മോണിക്ക ജോൺ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്‌മോൻ ജോസഫ് ആണ് വരൻ. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബംഗളൂരുവിൽ വച്ചാണ് വിവാഹം നടന്നത്.
'മിടുക്കി' എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ റെബ 'ജേക്കബിന്റെ സ്വർഗരാജ്യ'ത്തിൽ നിവിൻ പോളിയുടെ നായികയായാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു. വിജയ് ചിത്രം 'ബിഗിലി'ലെ 'അനിത' എന്ന കഥാപാത്രം നടിക്ക് ഏറെ ആരാധകരെ സമ്മാനിച്ചു. വിഷ്ണു വിശാൽ നായകനാകുന്ന 'എഫ് ഐ ആർ' ആണ് റെബയുടെ പുതിയ ചിത്രം.
Next Story