ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഏഴ് വിമത എംഎ‍ൽഎ.മാരെ ബി.എസ്‌പി. അധ്യക്ഷ മായാവതി പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി രാംജി ഗൗതമിനെ അംഗീകരിക്കാതെ വിമത പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി.

ചൗധരി അസ്ലം അലി, ഹക്കീം ലാൽ ബിന്ദ്, മുഹമ്മദ് മുജ്തബ സിദ്ദിഖി, അസ്ലം റെയ്നി, സുഷമ പട്ടേൽ, ഹർഗോവിന്ദ് ഭാർഗവ, ബന്ദന സിങ് എന്നിവരെയാണ് പുറത്താക്കിയത്. ഇവർ മറ്റേതെങ്കിലും പാർട്ടിയിൽ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.

സമാജ് വാദി പാർട്ടിയെ പരാജയപ്പെടുത്തുകയാണ് ബി.എസ്‌പി.യുടെ പ്രഥമലക്ഷ്യമെന്നും അതിനായി ബിജെപിക്കോ മറ്റേതെങ്കിലും പാർട്ടിക്കോ വോട്ടുചെയ്യാൻ പോലും മടിക്കില്ലെന്നും മായാവതി പറഞ്ഞു.