രാജ്യത്തെ ആൽബർട്ട, ഒന്റാരിയോ, ക്യുബെക് തുടങ്ങിയ പ്രദേശങ്ങളിൽ അടുത്തിടെ വിതരണം ചെയ്ത പ്രീ കുക്ക് റോസ്റ്റ് ബീഫ് പായ്ക്കറ്റിൽ ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് അവ തിരിച്ച് വിളിച്ചുകൊണ്ട് ഫുജ് ഇൻസ്‌പെക്ഷൻ ഏജൻസി രംഗത്തെത്തി. ഡെലി ക്ലാസികിന്റെ കുക്ക് ചെയ്ത റോസ്റ്റഡ് ബീഫിലാണ് കീടാണുക്കളെ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ച് വിളിച്ചത്.

എറി മീറ്റ് പ്രോഡക്ടിന്റെ ഇവ ഉദ്പാദിപ്പിച്ചിരിക്കുന്നത്. മിസിസാഗ്വ, ഉള്ള കമ്പനിയാണിത്. അതുകൊണ്ട് ഒന്റാരിയോ, കുടാതെ ആൽബർട്ട, ന്യൂഫൗണ്ട്‌ലാന്റ്, ലാബ്രഡോര് തുടങ്ങിയ പ്രദേശങ്ങളിലും ഇവ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇവ കൃത്യമായ ലേബലോ കോഡോ ഇല്ലാതെയും വ്യത്യസ്ത ബ്രാൻഡിലുമാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നതെന്നും കണ്ടെത്തി.

ബാക്ടീരിയെ തുടർന്ന് അസുഖങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും എത്ര കേസുകൾ റിപ്പോർട്ട് വന്നുവെന്ന കാര്യത്തിന് സ്ഥിരീകരണം ആയില്ല. അതുകൊണ്ട് തന്നെ വാങ്ങിക്കഴിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്കുന്നു.