- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബർമിങ്ഹാം അതിരൂപതയുടെ പുതിയ ഇടയൻ ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിലിന് ഉജ്വല സ്വീകരണം
ബർമിങ്ഹാം: യുകെയിലെ സിറോമലബാർ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ രൂപതകളിലും നടന്നു വരുന്ന പുതിയ നിയമനങ്ങളുടെ അടിസ്ഥാനത്തിൽ ബർമിങ്ഹാം അതിരൂപതയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ നിയമിതനായി. ബർമിങ്ഹാം എയർപോർട്ടിൽ എത്തിച്ചേർന്ന അച്ചനെ രൂപതയിലെ വിവിധ മാസ് സെന്ററുകളിൽ നിന്നുള്ള വിശ്വാസിക
ബർമിങ്ഹാം: യുകെയിലെ സിറോമലബാർ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ രൂപതകളിലും നടന്നു വരുന്ന പുതിയ നിയമനങ്ങളുടെ അടിസ്ഥാനത്തിൽ ബർമിങ്ഹാം അതിരൂപതയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ നിയമിതനായി. ബർമിങ്ഹാം എയർപോർട്ടിൽ എത്തിച്ചേർന്ന അച്ചനെ രൂപതയിലെ വിവിധ മാസ് സെന്ററുകളിൽ നിന്നുള്ള വിശ്വാസികൾ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
കോതമംഗലം രൂപതയിലെ നാഗപ്പുഴയാണ് അച്ചന്റെ ജന്മസ്ഥലം. രൂപതയിൽ സൺഡേ സ്‌കൂൾ ഡയറക്ടറായി സേവനം ചെയ്ത് വരവേയാണ് പുതിയ ചുമതലയുമായി യുകെയിൽ എത്തിയിരിക്കുന്നത്. രൂപതയിലെ വിശ്വാസ സമൂഹം ഏറെ പ്രത്യാശയോടെയാണ് പുതിയ ഉത്തരവിനെ നോക്കി കാണുന്നത്. നിലവിൽ ചാപ്‌ളയിൻ ആയിരുന്ന ഫാ. സോജി ഓലിക്കൽ സെഹിയോൻ മിനിസ്ട്രിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാറുന്നതിനാലാണ് പുതിയ നിയമനം.
Next Story