- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വലയിൽ വീണ കിളികൾ' 25-ാം വാർഷികാഘോഷം നാളെ: ലാൽ ജോസ് മുഖ്യാതിഥി
മനാമ: അനിൽ പനച്ചൂരാന്റെ വലയിൽ വീണ കിളികൾ എന്ന കവിതയുടെ 25-ാം വാർഷിക ആഘോഷം നാളെ വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കും. ഒരുപിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പനച്ചൂരാന്റെ കവിതകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്ന തിരിച്ചറിവാണ് ബഹ്‌റിനിലെ പ്രവാസി മലയാളികൾ ഇത്തരത്തിൽ ഒരു പരുപാടിയുമായി മുന്നോ

മനാമ: അനിൽ പനച്ചൂരാന്റെ വലയിൽ വീണ കിളികൾ എന്ന കവിതയുടെ 25-ാം വാർഷിക ആഘോഷം നാളെ വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കും. ഒരുപിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പനച്ചൂരാന്റെ കവിതകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്ന തിരിച്ചറിവാണ് ബഹ്‌റിനിലെ പ്രവാസി മലയാളികൾ ഇത്തരത്തിൽ ഒരു പരുപാടിയുമായി മുന്നോട്ട് വന്നത്. നാളെ നടക്കുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ മുൻപിൽ പനച്ചൂരാൻ കവിതകളുടെ ഒരു ദൃശ്യ ശ്രവണ വിസ്മയം തീർക്കും.
പനച്ചൂരാനെ ആദരിക്കുന്ന ചടങ്ങിൽ സംബന്ധിക്കുവാൻ പ്രശസ്ത സംവിധായകൻ ലാൽ ജോസും എത്തും. അനിൽ പനച്ചുരാനോടൊപ്പം പ്രദീപ് പള്ളുരുത്തിയും സുമി അരവിന്ദിന്റേയും ശ്രുധി മധുരമായ ശബ്ദവും നർത്തകരുടെ താളച്ചുവടും കൊർത്തിണക്കി ഏകദേശം മൂന്നു മണിക്കൂർ നീണ്ട് നില്ക്കുന്ന പരിപാടിയാണ് സംഘാടകർ അണിയിചോരുക്കിയിരിക്കുന്നത്. നടൻ സിദ്ധാർഥ് ഭരതനും പ്രവാസികളുടെ ഇടയിൽ സുപരിചിതയായ ജെസ്സി കലാമും ഗാനങ്ങൾ അവതരിപ്പിക്കും. പ്രോഗ്രാം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസ്സൻ ജോയ്. സതീഷ് ഉണ്ണിത്താൻ നിർമ്മാണവും, ലെനിൻ ആന്റണി നൃത്ത സംവിധാനവും നടത്തിയിരിക്കുന്നു.

