- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്ക് സ്വീകരണം നല്കി
മെൽബൺ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്കും ചെന്നൈ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർദിയസ് കോറോസ് മെത്രാപ്പൊലീത്തായ്ക്കും മെൽബൺ സെന്റ് തോമസ് സീറോമലബാർ രൂപത സ്വീകരണം നല്കി. രൂപത അധ്യക്ഷൻ മാർബോസ്‌കോ പുത്തൂർ സ്വീകരണത്തിന് നേതൃത്വം നല്കി. ഗ്രീൻവൈയ്ൽ ഷെർവുഡ്‌റിസെപ്ഷൻ സെന്ററിൽ
മെൽബൺ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്കും ചെന്നൈ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർദിയസ് കോറോസ് മെത്രാപ്പൊലീത്തായ്ക്കും മെൽബൺ സെന്റ് തോമസ് സീറോമലബാർ രൂപത സ്വീകരണം നല്കി. രൂപത അധ്യക്ഷൻ മാർബോസ്‌കോ പുത്തൂർ സ്വീകരണത്തിന് നേതൃത്വം നല്കി. ഗ്രീൻവൈയ്ൽ ഷെർവുഡ്‌റിസെപ്ഷൻ സെന്ററിൽ നടന്ന സ്വീകരണത്തിൽ മാർബോസ്‌ക്കോ പുത്തൂർ സ്വാഗതം ആശംസിച്ചു. വികാരി ജനറാൾ ഫാ.ഫ്രാൻസിസ് കോലഞ്ചേരി ബസേലിയോസ് ബാവയെ പൊന്നാട അണിയിച്ചു. വിവിധ ക്രിസ്തീയസഭകൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനും സീറോമലബാർ രൂപത നല്കിയ ഊഷ്മളസ്വീകരണത്തിൽ ഏറെ സന്തോഷിക്കുന്നെന്നും ബസേലിയോസ് ബാവ നന്ദി പ്രസംഗത്തിൽ
വ്യക്തമാക്കി.
രൂപത ചാൻസിലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ, രൂപത കൺസൾട്ടേർസ് അംഗം ഫാ.സ്റ്റീഫൻ കണ്ടാരപ്പിള്ളിൽ, മെൽബൺ സൗത്ത്-ഈസ്റ്റ് കമ്യൂണിറ്റി ചാപ്ലയിൻ ഫാ.എബ്രഹാം കുന്നത്തോളി, മെൽബൺ ക്‌നാനായ മിഷൻ അസി.ചാപ്ലയിൻ ഫാ.തോമസ് കുമ്പയ്ക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ, പാസ്റ്ററൽ കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ ഷാനി റോഡ്‌നി,പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ, രൂപത ഫിനാൻഷ്യൻ കൗൺസിൽ പ്രതിനിധികൾ, മെൽബണിലെ വിവിധ സീറോമലബാർ കമ്യൂണിറ്റികളുടെ ട്രസ്റ്റിമാർ എന്നിവർ സന്നിഹിതരായിരുന്നു.