- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫാ. ഡേവിസ് ചിറമ്മലിന് ഷിക്കാഗോയിൽ സ്വീകരണം 24ന്
ഷിക്കാഗോ : സ്വന്തം കിഡ്നി ദാനം ചെയ്തതിലൂടെ ജീവകാരുണ്യത്തിന്റെ ആൾപൂരമായി മാറിയ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപക ചെയർമാൻ ഡോ. ഡേവീസ് ചിറമേലിനു 24-നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഷിക്കാഗോയിൽ സ്വീകരണം നൽകുന്നു. ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി അമേരിക്കൻ മലയാളി സമൂഹം ആരംഭിച്ച 'വൺ ഡോളർ റെവല്യൂഷൻ യു.എസ്.എ' എന്ന പദ്ധതിക്കും ചടങ്ങിൽ തുടക്കംകുറിക്കും. ചുരുങ്ങിയ കാലയളവിൽ 'വൺ ഡോളർ റെവല്യൂഷൻ യു.എസ്.എ' പദ്ധതി അമേരിക്കയിലുടനീളം ആരംഭിച്ചുകഴിഞ്ഞു. ഒരു ഡോളർ ഒരാഴ്ച നൽകി ഒരു കിഡ്നി രോഗിയുടെ ഒരാഴ്ചത്തെ ഡയലിസിസ് സൗജന്യമായി നൽകുക എന്നതാണ് പദ്ധതി. ഇപ്രകാരം ഒരാഴ്ച ഒരു ഡോളർ വീതം ഒരു വർഷത്തേക്ക് 52 ഡോളർ നൽകി ഈ പദ്ധതിയിൽ അംഗമാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബിജു സക്കറിയ (847 630 6462), ജോയിച്ചൻ പുതുക്കുളം (847 345 0233), തോമസ് ചിറമേൽ (630 242 5662).
ഷിക്കാഗോ : സ്വന്തം കിഡ്നി ദാനം ചെയ്തതിലൂടെ ജീവകാരുണ്യത്തിന്റെ ആൾപൂരമായി മാറിയ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപക ചെയർമാൻ ഡോ. ഡേവീസ് ചിറമേലിനു 24-നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഷിക്കാഗോയിൽ സ്വീകരണം നൽകുന്നു. ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി അമേരിക്കൻ മലയാളി സമൂഹം ആരംഭിച്ച 'വൺ ഡോളർ റെവല്യൂഷൻ യു.എസ്.എ' എന്ന പദ്ധതിക്കും ചടങ്ങിൽ തുടക്കംകുറിക്കും. ചുരുങ്ങിയ കാലയളവിൽ 'വൺ ഡോളർ റെവല്യൂഷൻ യു.എസ്.എ' പദ്ധതി അമേരിക്കയിലുടനീളം ആരംഭിച്ചുകഴിഞ്ഞു. ഒരു ഡോളർ ഒരാഴ്ച നൽകി ഒരു കിഡ്നി രോഗിയുടെ ഒരാഴ്ചത്തെ ഡയലിസിസ് സൗജന്യമായി നൽകുക എന്നതാണ് പദ്ധതി. ഇപ്രകാരം ഒരാഴ്ച ഒരു ഡോളർ വീതം ഒരു വർഷത്തേക്ക് 52 ഡോളർ നൽകി ഈ പദ്ധതിയിൽ അംഗമാകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബിജു സക്കറിയ (847 630 6462), ജോയിച്ചൻ പുതുക്കുളം (847 345 0233), തോമസ് ചിറമേൽ (630 242 5662).



