- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണം നൽകി
ഷാർജ: ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗൺസിൽ അംഗവുമായ ഡോ .ഷൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്വത്തിൽ സംഘടിപ്പിക്കുന്ന 16 മത് അന്താരാഷ്ട്ര ഇസ്ലാമിക പഠന കോൺഫറൻസിനു ഇന്ന് തുടക്കം കുറിക്കും. ഇസ്ലാമിന്റെ അഭിവാദ്യമായ 'സലാം പ്രചരിപ്പിക്കുക 'എന്ന ശീർഷകത്തിലാണ് സമ്മേളനം. ആഗോളതലത്തിൽ പ്രശസ്തമായ ഇസ്ലാമിക ഗ്രന്ഥങ്ങൾ ഗഹനമായി ചർച്ച ചെയ്യുകയും തനതായ ഇസ്ലാമിക ആശയങ്ങൾ പ്രബോധനം ചെയ്യുന്നതിനുള്ള പദ്ധതികൾക്ക് വേണ്ടിയുമാണ് ഇന്ത്യ അടക്കം ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളിക്കുന്നത്. കോഴിക്കോട് കാരന്തൂർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെയും മലപ്പുറം മഅദിൻ അക്കാദമിയുടെയും വിദ്യാർത്ഥികളാണ് ഇന്ത്യയെ പ്രതിനിധികരിച്ചു മർകസ് മുദരിസ് അബ്ദുല്ല സഖാഫി മലയമ്മയുടെ നേതൃത്വത്തിൽ ഇന്നലെ ഷാർജയിൽ എത്തിയത . പതിമൂന്നു ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക പഠന കോൺഫറൻസിൽ ലോക പ്രശസ്ത പണ്ഡിതരായ മുഹമ്മദ് സുലൈമാൻ നൂർ, സാലിം മഹമൂദ് അബ്ദുൽ ജലീൽ രിളവാൻ, ഹിശാം അബ്ദുൽ അസീസ് അലി ,ഇയാദത്തു ബിൻ അയ്യൂബ്
ഷാർജ: ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗൺസിൽ അംഗവുമായ ഡോ .ഷൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്വത്തിൽ സംഘടിപ്പിക്കുന്ന 16 മത് അന്താരാഷ്ട്ര ഇസ്ലാമിക പഠന കോൺഫറൻസിനു ഇന്ന് തുടക്കം കുറിക്കും. ഇസ്ലാമിന്റെ അഭിവാദ്യമായ 'സലാം പ്രചരിപ്പിക്കുക 'എന്ന ശീർഷകത്തിലാണ് സമ്മേളനം. ആഗോളതലത്തിൽ പ്രശസ്തമായ ഇസ്ലാമിക ഗ്രന്ഥങ്ങൾ ഗഹനമായി ചർച്ച ചെയ്യുകയും തനതായ ഇസ്ലാമിക ആശയങ്ങൾ പ്രബോധനം ചെയ്യുന്നതിനുള്ള പദ്ധതികൾക്ക് വേണ്ടിയുമാണ് ഇന്ത്യ അടക്കം ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളിക്കുന്നത്.
കോഴിക്കോട് കാരന്തൂർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെയും മലപ്പുറം മഅദിൻ അക്കാദമിയുടെയും വിദ്യാർത്ഥികളാണ് ഇന്ത്യയെ പ്രതിനിധികരിച്ചു മർകസ് മുദരിസ് അബ്ദുല്ല സഖാഫി മലയമ്മയുടെ നേതൃത്വത്തിൽ ഇന്നലെ ഷാർജയിൽ എത്തിയത . പതിമൂന്നു ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക പഠന കോൺഫറൻസിൽ ലോക പ്രശസ്ത പണ്ഡിതരായ മുഹമ്മദ് സുലൈമാൻ നൂർ, സാലിം മഹമൂദ് അബ്ദുൽ ജലീൽ രിളവാൻ, ഹിശാം അബ്ദുൽ അസീസ് അലി ,ഇയാദത്തു ബിൻ അയ്യൂബ് അൽ ഖുബൈസി , അയ്മൻ റുഷ്ദി സുവൈദ് എന്നിവർ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും . കഴിഞ്ഞ വർഷണങ്ങളിൽ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ 15 പേരും, അബ്ദുൽ ഗഫൂർ അൽ അസ്ഹരിയുടെ നേതൃത്വത്തിൽ 20 പേരും കാരന്തൂർ മർകസിൽ നിന്നും ഷാർജ ഗവർമെണ്ടിന്റെ ക്ഷണപ്രകാരം ഇന്ത്യയെ പ്രതിനിധികരിച്ചു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
ആഗോള തലത്തിൽ തീവ്ര വാദവും ഭീകരതയും തഴച്ചു വളരുന്ന ഈ ഘട്ടത്തിൽ യഥാർത്ഥ ഇസ്ലാമിന്റെ തനതായ ആശയങ്ങൾ സമാധാനത്തോടെ ലോക ജനതക്ക് പ്രചരിപ്പിക്കാൻ ഷാർജ ഭരണാധികാരിയുടെ പ്രത്യേക താൽപര്യത്തോടെയാണ് സമ്മേളനം നടത്തുന്നതെന്ന് കോഡിനേറ്റർ നാസർ വാണിയമ്പലം പറഞ്ഞു. ഇന്ത്യൻ പ്രതിനിധികൾക്ക് ഷാർജ ഗവർമെണ്ട് പ്രതിനിധികളും മർകസ്, മഅദിൻ , ഐ സി എഫ് ഭാരവാഹികളായ നാസർ വാണിയമ്പലം, അബ്ദുൽ മജീദ് മദനി മേൽമുറി, അബ്ദുൽ കരീം പൂന്താവനം, ഹംസ സഖാഫി സീഫോർത്തു, ജവാത് വാണിയമ്പലം എന്നിവർ ചേർന്നു ഊഷ്മളമായ സ്വീകരണം നൽകി