ദോഹ: ഹൃസ്വ സന്ദർശനാർത്ഥം ദോഹയിലെത്തുന്ന സി. പി. ഐ. (എം) സംസ്ഥാന സെക്രട്ടറിയും, പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന് സംസ്‌കൃതി നാലിന് വെള്ളിയാഴ്‌ച്ച വൈകിട്ട് 8 മണിക്ക് ഐ. സി. സി. അശോക ഹാളിൽ സ്വീകരണം നൽകുന്നു. സ്വീകരണ പരിപാടിയിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംസ്‌കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ പത്രക്കുറിപ്പിൽ അറിയിച്ചു.