- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ദോഹയിലെത്തിയ എം എ ബേബിക്ക് സംസ്‌കൃതി സ്വീകരണം നൽകി
ദോഹ: ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിൽ എത്തിയ സിപിഐ എം പോളിറ്റ് ബ്യുറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എം എ ബേബിക്ക് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി. സ്‌കിൽസ് ഡെവലപ്‌മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ അധ്യക്ഷത വഹിച്ചു. കാണുന്നതാണ് സത്യം എന്ന് സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പറയാൻ സാധിക്കില്ലെന്ന് നിരവധി ഫോട്ടോഷോപ്പ് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി എം എ ബേബി അഭിപ്രായപ്പെട്ടു.സംഘർഷവും അനീതിയും നിറഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നും ഇത്തിരി വട്ടം മാത്രം കാണാതിരിക്കാനും ഇത്തിരി മാത്രം ചിന്തിക്കാതിരിക്കാനും നമുക്ക് കഴിയണമെന്നും തിങ്ങിനിറഞ്ഞ സദസ്സിനെ അദ്ദേഹം ഓർമിപ്പിച്ചു. പ്രവാസികളോട് ഏറ്റവും ക്രിയാത്മകമായ സമീപനമുള്ള സർക്കാരാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാരെന്ന് വിവിധ പ്രവാസി ക്ഷേമപദ്ധതികളെ ഉദാഹരിച്ചറഅദ്ദേഹം പറഞ്ഞു. രണ്ടു മണിക്കൂറോളം നീണ്ട പരിപാടിയിൽ സദസുമായി സംവദിക്കാനും അവരുടെ ചോദ്യങ്ങൾക്ക് വിശദമായിതന്നെ മറുപടി പറയാനും അദ്ദേഹം സമയം കണ്ടെത്തി. ചടങ്ങിൽ സംസ്‌കൃതി ജ
ദോഹ: ഹ്രസ്വ സന്ദർശനാർത്ഥം ദോഹയിൽ എത്തിയ സിപിഐ എം പോളിറ്റ് ബ്യുറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എം എ ബേബിക്ക് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി. സ്‌കിൽസ് ഡെവലപ്‌മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ അധ്യക്ഷത വഹിച്ചു.
കാണുന്നതാണ് സത്യം എന്ന് സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പറയാൻ സാധിക്കില്ലെന്ന് നിരവധി ഫോട്ടോഷോപ്പ് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി എം എ ബേബി അഭിപ്രായപ്പെട്ടു.സംഘർഷവും അനീതിയും നിറഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നും ഇത്തിരി വട്ടം മാത്രം കാണാതിരിക്കാനും ഇത്തിരി മാത്രം ചിന്തിക്കാതിരിക്കാനും നമുക്ക് കഴിയണമെന്നും തിങ്ങിനിറഞ്ഞ സദസ്സിനെ അദ്ദേഹം ഓർമിപ്പിച്ചു.
പ്രവാസികളോട് ഏറ്റവും ക്രിയാത്മകമായ സമീപനമുള്ള സർക്കാരാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാരെന്ന് വിവിധ പ്രവാസി ക്ഷേമപദ്ധതികളെ ഉദാഹരിച്ചറഅദ്ദേഹം പറഞ്ഞു. രണ്ടു മണിക്കൂറോളം നീണ്ട പരിപാടിയിൽ സദസുമായി സംവദിക്കാനും അവരുടെ ചോദ്യങ്ങൾക്ക് വിശദമായിതന്നെ മറുപടി പറയാനും അദ്ദേഹം സമയം കണ്ടെത്തി. ചടങ്ങിൽ സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ സ്വാഗതവും സുഹാസ് പാറക്കണ്ടി നന്ദിയും പറഞ്ഞു.