മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ സമാപന ദിവസമായ അഞ്ചിന് വൈകുന്നേരം 7.30 ന്  സമാജത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹ്‌റിനിലെ മുഴുവൻ മലയാളികൾക്കും വേണ്ടി മലയാളികളുടെ അഭിമാനമായ  ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എം.ഡി പത്മശ്രീ എം എ യൂസുഫ് അലിയെ ആദരിക്കുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് സജീവമായ പിന്തുണ നല്കുന്ന അദ്ദേഹത്തിന് ഇങ്ങനെ ഒരു സ്വീകരണം നൽകുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ബഹ്‌റൈൻ കേരളീയ സമാജത്തിനു വേണ്ടി സമാജം പ്രസിഡന്റ്  ജി കെ നായർ ജനറൽ സെക്രട്ടറി  മനോജ് മാത്യു എന്നിവർ അറിയിച്ചു.

സ്വീകരണ ചടങ്ങിന് കൊഴുപ്പേകാൻ പ്രശസ്ത ഗായകരായ നരേഷ് ഐയ്യർ, പ്രസീത, സുജിത് സുരേഷ് എന്നിവർ  അവതരിപ്പിക്കുന്ന സംഗീത നിശ ഉണ്ടായിരിക്കും. പരിപാടികൾ ആസ്വദിക്കുന്നതിനായി ബഹറിനിലെ മുഴുവ.ൻ ആളുകളെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.