ഫിലഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസൽവാനിയാ കേരളാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അതിഥി റെസ്റ്റോറന്റിൽ വച്ച് തൃക്കാക്കര എംഎ‍ൽഎ പി.ടി. തോമസിന് സ്വീകരണം നൽകി. പ്രസിഡന്റ് കുര്യൻ രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സന്തോഷ് എബ്രഹാം സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിൽ ഡോ. എം.കെ. ലൂക്കോസ്, ഡി.ഐ.സി.സി കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റും നോർക്ക ഡയറക്ടറുമായ വറുഗീസ് പുതുക്കുളങ്ങര, നാഷണൽ ഐ.എൻ.ഒ.സി കേരള പ്രസിഡന്റ് ജോബി ജോർജ്, ജസ്റ്റിൻ ജോസ് എന്നിവർ ആശംസകൾ നേർന്നു. അറ്റോർണി ജോസ് കുന്നേൽ മുഖ്യാതിഥി, പി.ടി. തോമസ് എംഎ‍ൽഎയെ സദസിനു പരിചയപ്പെടുത്തി. 

കോൺഗ്രസ് പ്രസ്ഥാനം ശക്തി പ്രാപിക്കേണ്ടത് നാടിന്റെ ഇപ്പോഴത്തെ മുഖ്യ ആവശ്യമാണെന്നും, ഇന്ത്യൻ ഭരണഘടനാ ശില്പികൾ ഭരണഘടന വിഭാനം ചെയ്തപ്പോൾ മതേതരത്വത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഭരണഘടനയാണ് രാഷ്ട്രത്തിന് സമർപ്പിച്ചതെന്നും, അതിനു കോൺഗ്രസ് നേതൃത്വം കാണിച്ച ത്യാഗോജ്വലമായ സംഭാവനകൾ വിലപ്പെട്ടതാണെന്നും പി.ടി.തോമസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനയിൽ അനുശാസിക്കുന്ന മതേതരത്വം കാത്തുസൂക്ഷിക്കുവാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹംവ്യക്തമാക്കി.

ചാപ്റ്റർ വൈസ് പ്രസിഡന്റ് സജി കരിംകുറ്റി ഹാരാർപ്പണം നടത്തി എംഎ‍ൽഎയെ സദസിലേക്ക് ആനയിച്ചു. ജോയിന്റ് ട്രഷറാർ ഫിലിപ്പോസ് ചെറിയാൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ചാപ്റ്റർ ട്രഷറാർ ഐപ്പ് ഉമ്മൻ മാരോട്ട് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി സന്തോഷ് എബ്രഹാം എം.സി ആയിരുന്നു.