- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
രാജു ഏബ്രഹാം എംഎൽഎയ്ക്ക് ഫ്രണ്ട്‌സ് ഓഫ് റാന്നി ഫിലാഡൽഫിയ സ്വീകരണം നൽകി
ഫിലാഡൽഫിയ: ചരിത്രനഗരമായ ഫിലാഡൽഫിയയിലെ പ്രമുഖ സാംസ്‌കാരിക- ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നി രാജു ഏബ്രഹാം എംഎൽഎയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. നവംബർ 15-നു വൈകിട്ട് ആറിനു അതിഥി ഓഡിറ്റോറിയത്തിൽ വച്ചാണ് സ്വീകരണം നൽകിയത്.സംഘടനയുടെ പ്രസിഡന്റ് സുരേഷ് നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജു ഏബ്രഹാം എംഎൽഎ മുഖ്യാതിഥിയായിരു
ഫിലാഡൽഫിയ: ചരിത്രനഗരമായ ഫിലാഡൽഫിയയിലെ പ്രമുഖ സാംസ്‌കാരിക- ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നി രാജു ഏബ്രഹാം എംഎൽഎയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. നവംബർ 15-നു വൈകിട്ട് ആറിനു അതിഥി ഓഡിറ്റോറിയത്തിൽ വച്ചാണ് സ്വീകരണം നൽകിയത്.
സംഘടനയുടെ പ്രസിഡന്റ് സുരേഷ് നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജു ഏബ്രഹാം എംഎൽഎ മുഖ്യാതിഥിയായിരുന്നു. സജി കരിങ്കുറ്റി സമ്മേളനത്തിന് നേതൃത്വം നൽകി. ഫിലാഡൽഫിയയിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകരും, സാംസ്‌കാരിക നായകന്മാരും, സംഘടനാ പ്രതിനിധികളും ആശംസകൾ നേർന്നു. തുടർന്ന് എം.എൽഎ മറുപടി പ്രസംഗം നടത്തി. യോഗത്തിൽ ജോൺ മാത്യു, രാജു ഏബ്രഹാം എംഎൽഎയെ പൊന്നാട അണിയിച്ച് ആദരിച്ചു.
യോഗത്തിൽ മലയാളം വാർത്തയുടെ ഏബ്രഹാം മാത്യു (കൊച്ചുമോൻ), പ്രസ് ക്ലബ് ഫിലാഡൽഫിയ പ്രസിഡന്റ് സുധാ കർത്താ, ഫോമാ പ്രതിനിധി യോഹന്നാൻ ശങ്കരത്തിൽ, ഫൊക്കാനയെ പ്രതിനിധീകരിച്ച് ജോർജ് ഓലിക്കൽ, ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രതിനിധി പ്രൊഫ. ഫിലിപ്പോസ് ചെറിയാൻ, ഫ്രണ്ട്‌സ് ഓഫ് റാന്നി ന്യൂജേഴ്‌സി പ്രതിനിധി ഷിബു വടക്കേമണ്ണിൽ, പമ്പ പ്രതിനിധി അലക്‌സ് തോമസ്, കോട്ടയം അസോസിയേഷൻ പ്രസിഡന്റ് രാജൻ കുര്യൻ, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ് തോമസ് പോൾ, ഫിൽമ പ്രസിഡന്റ് റജി ജേക്കബ്, മാപ്പ് പ്രതിനിധി ഐപ്പ് മാരേട്ട് എന്നിവർ പ്രസംഗിച്ചു.
നാടിന്റെ വികസന വിഷയങ്ങളെ ആസ്പദമാക്കി ജനപ്രതിനിധിയുമായി നടത്തിയ ആശയസംവാദം എല്ലാ അർത്ഥത്തിലും ആസ്വാദ്യകരമായ അനുഭവമായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി.
എംഎൽഎയെ സജി കരിങ്കുറ്റി സദസ്യർക്ക് ഔദ്യോഗികമായി പരിചയപ്പെടുത്തി. സുരേഷ് നായർ സ്വാഗതവും, മാത്യു ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തി. ജോർജ് മാത്യു ആയിരുന്നു എം.സി. തുടർന്ന് ആസ്വാദ്യമധുരമായ അത്താഴവിരുന്നുമുണ്ടായിരുന്നു. സുരേഷ് നായർ അറിയിച്ചതാണിത്.



