- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ജനാതിപത്യത്തിന്റെ നിലനിൽപ്പിന് യുവാക്കൾ മുന്നിട്ടിറങ്ങണം;റിജിൽ മാക്കുറ്റി
ദുബായ്: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മുഴുവൻ ജനാതിപത്യ സംവിധാനങ്ങളെയും വർഗീയവൽകരിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാനും ജനാതിപത്യത്തിന്റെ നിലനിൽപ്പിനും യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും കണ്ണൂർ പാർലിമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റ
ദുബായ്: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മുഴുവൻ ജനാതിപത്യ സംവിധാനങ്ങളെയും വർഗീയവൽകരിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാനും ജനാതിപത്യത്തിന്റെ നിലനിൽപ്പിനും യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും കണ്ണൂർ പാർലിമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ചൂണ്ടികാട്ടി.
യുഎഇയിലെ കോൺഗ്രസ് യൂത്ത് വിങ് പ്രവർത്തകർ ദുബൈ ഹൈലാന്റ് ഹോട്ടലിൽ വച്ച് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ സമയത്തിനുള്ളിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുകയും കേരളത്തിലെ നിർധനരായ നൂറ്റിനാല്പത് കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കാൻ കാണിച്ച ധീരമായ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായ വേദിയെ ഹൈദർ തട്ടത്താഴത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മിർശാദ് നുള്ളിപ്പടി, ആരിഫ്ഒറവിൽ,ഷജീർ,ലത്തീഫ്,ഷാഖിൻ ,റോബിൻ,ജിജോ,ജോഫിൻ, ജറീഷ് , മണികണ്ഠൻ,രതീഷ് ,വേണു,സനീഷ്,ഇർഷാദ് സീ പി, ഷെഫീക് ഏഷ്യാഡ്, ആദർശ്, റിജോ,സയാനി,ഷബീബ്, എന്നിവർ സംസാരിച്ചു. രാജിവ് കെ മുരളി പ്രാർത്ഥന ഗീതവും,എ പി. ഫൈസൽ മൊമന്റോ നല്കുകയും,യാസർമുഹമ്മദ് സ്വാഗതവും ഹസ്സയ്ൻ തിരൂര് നന്ദിയും പറഞ്ഞു.