- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാൾവേ പള്ളിയിൽ ഭദ്രാസന മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണം
ഗാൾവേ: സിറിയൻ ഓർത്തഡോക്‌സ് സഭയുടെ അയർലണ്ട് ഭദ്രാസന മെത്രാപ്പൊലീത്തയായി ചുമതലയേറ്റു ആദ്യമായി അയർലണ്ടിൽ ശ്ലൈഹീക സന്ദർശനം നടത്തുന്ന അയർലണ്ട് പാത്രിയർക്കൽ വികാരി .യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്തയ്ക്ക് ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽ 13 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് സ്വീ
ഗാൾവേ: സിറിയൻ ഓർത്തഡോക്‌സ് സഭയുടെ അയർലണ്ട് ഭദ്രാസന മെത്രാപ്പൊലീത്തയായി ചുമതലയേറ്റു ആദ്യമായി അയർലണ്ടിൽ ശ്ലൈഹീക സന്ദർശനം നടത്തുന്ന അയർലണ്ട് പാത്രിയർക്കൽ വികാരി .യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്തയ്ക്ക് ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽ 13 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.
സ്വീകരണത്തെ തുടർന്ന് മെത്രാപ്പൊലീത്ത തിരുമേനി കുർബാന അർപ്പിക്കുന്നതായിരിക്കും. സിറിയൻ ഓർത്തഡോക്‌സ് സഭയുടെ പ്രമുഖ ദേവാലയങ്ങളിൽ ഒന്നായ ഗാൾവേ പള്ളി ആദ്യമായി സന്ദർശിക്കുന്ന മെത്രാപ്പൊലീത്ത തിരുമേനി ദീർഘനാളായി തുമ്പമൺ ഭദ്രാസനത്തിന്റെ ചുമതല വഹിക്കുകയും പ്രസ്തുത ഭദ്രാസനത്തെ അനുദിനം പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തുവരുന്നു. ദീർഘവീക്ഷണത്തോടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന തിരുമേനി അയർലണ്ട് ഭദ്രാസനത്തെ പുരോഗതിയിൽനിന്നും പുരോഗതിയിലേക്ക് നയിക്കുമെന്ന് ട്രസ്റ്റി വിനോദ് ജോർജ് പ്രത്യാശ പ്രകടിപ്പിച്ചു.
തിരുമേനിയുടെ മുൻഗാമികളായി അയർലണ്ട് ഭദ്രാസനത്തെ നയിച്ച മെത്രാപ്പൊലീത്താമാരായ കുരിയാക്കോസ് മോർ തെയോഫിലോസ്, കുരിയാക്കോസ് മോർ ദിയസ്‌കോറോസ്, കുരിയാക്കോസ് മോർ യൗസേബിയോസ് എന്നീ ശ്രേഷ്ഠ പിതാക്കന്മാരും നിരവധി പ്രാവശ്യം ഗാൾവേ പള്ളി സന്ദർശിച്ചിട്ടുണ്ട്. മെത്രാപ്പൊലീത്തയുടെ സ്വീകരണവും കുർബാനയും ക്ലാരിൻബ്രിഡ്ജ് പള്ളിയിൽ നടത്തപ്പെടുമെന്നു ട്രസ്റ്റി വിനോദ് ജോർജ് അറിയിച്ചു. തിരുമേനിയുടെ സ്വീകരണ ചടങ്ങിലേക്കും കുർബാനയിലെക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മിറ്റി അറിയിച്ചു