- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാതോലിക്ക ബാവയ്ക്ക് സിഡ്നിയിൽ ഊഷ്മള സ്വീകരണം
സിഡ്‌നി: പത്ത് ദിവസത്തെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് സിഡ്‌നിയിലെത്തിയ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്ക് സിഡ്‌നിയിലെ നസ്രാണി സമൂഹം ഊഷ്മള സ്വീകരണം നല്കി. ശനിയാഴ്ച രാവിലെ സിഡ്‌നി എയർപോർട്ടിലെത്തിയ പരിശുദ്ധ ബാവ തിരുമേനിയെയും ചെന്ന
സിഡ്‌നി: പത്ത് ദിവസത്തെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് സിഡ്‌നിയിലെത്തിയ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്ക് സിഡ്‌നിയിലെ നസ്രാണി സമൂഹം ഊഷ്മള സ്വീകരണം നല്കി.
ശനിയാഴ്ച രാവിലെ സിഡ്‌നി എയർപോർട്ടിലെത്തിയ പരിശുദ്ധ ബാവ തിരുമേനിയെയും ചെന്നൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്തയേയും സിഡ്‌നി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ. തോമസ് വർഗീസിന്റേയും സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവക വികാരി ഫാ. ബെന്നി ഡേവിഡിന്റെയും നേതൃതത്വ്ത്തിൽ, വൈദികരും മാനേജിങ് കമ്മിറ്റി അംഗങ്ങളും, വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറി, ന്യൂ സൗത്ത് വെയിൽസ് എക്കുമിനിക്കൽ കൗൺസിൽ സെക്രട്ടറി എന്നിവരും ബാവയെ സ്വീകരിക്കാൻ എയർപോർട്ടി ലെത്തിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം സിഡ്‌നി എഡൻസർ പാർക്കിലുള്ള പാർക്ക് സൈഡ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് സിഡ്‌നിയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ചേർന്ന് ബാവയ്ക്ക് പൗരസ്വീകരണം നൽകി. ശിങ്കാരിമേളത്തിന്റെയും മുത്തുകുടകളുടെയും അകമ്പടിയോടെയാണ് ബാവയെ സമ്മേളന വേദിയിലേക്ക് ആനയിച്ചത്. ഫ്രാൻസിലെ ഭീകരാക്രമണത്തിൽ മരണമടഞ്ഞവരോടുള്ള ആദരം അർപ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത് സിഡ്‌നിയിലെ സമുന്നതരായ നേതാക്കളും ഇതര െ്രെകസ്തവ സഭാധ്യക്ഷന്മാരും സാമുദായിക നേതാക്കളും പങ്കെടുത്ത സ്വീകരണ സമ്മേളനം പരിശുദ്ധ ബാവ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്തയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫെഡറൽ, സ്‌റ്റേറ്റ് നേതാക്കന്മാതർ, അർമേയനിയൻ ഓർത്തഡോക്‌സ് ആർച്ച് ബിഷപ്പ്, അസ്സീറിയൻ ആർച്ച് ബിഷപ്പ്, അന്തിയോക്യൻ ഓർത്തഡോക്‌സ് ആര്ച്ച് ബിഷപ്പ്, സിറോ മലബാർ മെൽബോൺ രൂപതാധ്യക്ഷൻ, യുണയ്റ്റിങ് ചർച്ച് മോഡറെറ്റർ, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറി ,ന്യൂ സൗത്ത് വെയിൽസ് എക്കുമിനിക്കൽ കൗൺസിൽ സെക്രട്ടറി എന്നിവരും, കൂടാതെ കോപ്ടിക് ഓർത്തഡോക്‌സ്, ഗ്രീക്ക് ഓർത്തഡോക്‌സ്,സെർബിയൻ ഓര്ത്ത്‌ഡോക്‌സ്,എത്യോപ്യൻ ഓർത്തഡോക്‌സ്, , മാർത്തോമ ചർച്ച് , സി.എസ്,ഐ ചർച്ച് , സാൽവേഷൻ ആർമി എന്നിവരെ പ്രധിനിധീകരിച്ച് പുരോഹിതരും ചടങ്ങിൽ ബാവയ്ക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
പരിശുദ്ധ ബാവ തിരുമേനി തന്റെ മറുപടി പ്രസംഗത്തിൽ സിഡ്‌നിയിലെ ജനങ്ങൾ നല്കിയ സ്വീകരണത്തിന് നന്ദി പറയുകയും എന്നും ഇതുപോലെ പരസ്പര സാഹോദര്യത്തിലും സഹകരണത്തിലും ഓസ്‌ട്രേലിയൻ മണ്ണിൽ കഴിയുവാൻ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ഇടവക വികാരി ഫാ. തോമസ് വർഗീസ് സ്വാഗതവും ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറി ജോർജി അബ്രഹാം നന്ദിയും രേഖപെടുത്തി. പരിശുദ്ധ ബാവയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനവും തദവസരത്തിൽ നടത്തപ്പെട്ടു.
പിന്നീട് സിഡ്‌നി സെന്റ്‌റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ എത്തിയ പരിശുദ്ധ ബാവയെ വിശ്വാസി സമൂഹം പരിചമുട്ടുകളിയുടെയും മാർഗംകളിയുടെയും അകമ്പടിയോടെ പള്ളിയിലേക്ക് ആനയിച്ചു. തുടർന്ന് പരിശുദ്ധ ബാവ സന്ധ്യാ നമസ്‌കാരത്തിനു നേത്രുത്വം നല്കുദകയും വിശ്വാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിറ്റേന്ന് ഞാഴറാഴ്ച പരിശുദ്ധ ബാവ കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും പുതുതായി പണികഴിപ്പിച്ച സൺഡേ സ്‌കൂൾ ബിൽഡിംഗിന്റെ കൂദാശ നിർവഹിക്കുകയും ചെയ്തു. സിഡ്‌നിയിലും സമീപ പ്രദേശങ്ങളിലുമുള്ള ദേവാലയങ്ങളിലേയും കോൺഗ്രിഗേഷനുകളിലേയും ധാരാളം വിശ്വാസികൾ പരിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ എത്തിയിരുന്നു.
വൈകുന്നേരം പരിശുദ്ധ ബാവ എപ്പിങ് സെന്റ് മേരിസ് ചർച്ചിൽ സന്ധ്യാ നമസ്‌കാരത്തിനു നേതൃത്വം നല്കി. തിങ്കളാഴ്ച രാവിലെ പരിശുദ്ധ ബാവ കാൻബറയിലേക്ക് തിരിച്ചു. സിഡ്‌നിയിലെ സന്ദർശന വേളയിൽ ഇതര െ്രെകസ്തവ സഭാധ്യക്ഷന്മാരുമായും വൈദികരുമായും, മറ്റു പല പ്രമുഖരുമായും ബാവ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇടവക മെത്രാപൊലീത്താ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് തിരുമേനി എല്ലാ പരിപാടികളിലും ബാവയോടൊപ്പം ഉണ്ടായിരുന്നു. പരിശുദ്ധ ബാവായുടെ സിഡ്‌നിയിലെ പ്രഥമ ശ്‌ളൈഹിക സന്ദർശനം വിജയകരമാക്കാൻ സഹായിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഏവരോടും ഇടവക വികാരി ഫാ. തോമസ് വർഗീസ് നന്ദി രേഖപെടുത്തി.