- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ആൻഡ്രൂ പാപ്പച്ചന് ഡബ്ല്യു.എം.സി ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡറും, സ്ഥാപകരിൽ ഒരാളുമായ ആൻഡ്രൂ പാപ്പച്ചന് ഡബ്ല്യു.എം.സി പ്രോവിൻസ്, റീജിയൻ ഭാരവാഹികൾ സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ ഊഷ്മള വരവേൽപ് നൽകി. വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടും വളർന്നു പന്തലിച്ച്കിടക്കുന്ന മുന്തിരിവള്ളിയാണെന്നും സ്‌നേഹവും സൗഹാർദ്ദവും ഊട്ടിവളർത്തി ശക്തിയാർജ്ജിക്ക
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡറും, സ്ഥാപകരിൽ ഒരാളുമായ ആൻഡ്രൂ പാപ്പച്ചന് ഡബ്ല്യു.എം.സി പ്രോവിൻസ്, റീജിയൻ ഭാരവാഹികൾ സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ ഊഷ്മള വരവേൽപ് നൽകി.
വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടും വളർന്നു പന്തലിച്ച്കിടക്കുന്ന മുന്തിരിവള്ളിയാണെന്നും സ്‌നേഹവും സൗഹാർദ്ദവും ഊട്ടിവളർത്തി ശക്തിയാർജ്ജിക്കേണ്ടത് ഈ കാലഘട്ടത്തിലെ മലയാളി സമൂഹത്തിന്റെ ആവശ്യമാണെന്നും മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ നേതാക്കളായ ഗോപാലപിള്ള, പ്രമോദ് നായർ, റീജിയൻ ഭാരവാഹികളായ ഏലിയാസുകുട്ടി, പി.സി. മാത്യു, പ്രോവിൻസ് പ്രസിഡന്റുമാരായ വർഗീസ് മാത്യു (ഡാളസ്), സെസിൽ ചെറിയാൻ (നോർത്ത് ടെക്‌സസ്), ഷാജി രാമപുരം (ഡി.എഫ്.ഡബ്ല്യു) എന്നിവർ പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.
രണ്ടു ദശാബ്ദങ്ങളായുള്ള ഈ സംഘടനയുടെ വളർച്ചയും തളർച്ചയും ഏവരും അയവിറക്കി. ഇരുപതാം വാർഷികാഘോഷങ്ങൾ ജൂൺ 20-നു ന്യൂജേഴ്‌സിയിൽ നടത്തുമ്പോൾ എല്ലാ റീജിയൻ, പ്രോവിൻസ് ഭാരവാഹികളും വന്നെത്തണമെന്ന് ആൻഡ്രൂ പാപ്പച്ചൻ അഭ്യർത്ഥിച്ചു. ഡാളസ് പ്രോവിൻസ് ചെയർമാൻ ഫിലിപ്പ് തോമസ് സ്വാഗതവും, രഞ്ജിത്ത് ലാൽ കൃതജ്ഞതയും പറഞ്ഞു. അലക്‌സ് അലക്‌സാണ്ടർ വിശിഷ്ടാതിഥിയെ സദസിനു പരിചയപ്പെടുത്തി.



