- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. ജിനോ ജോസഫിനു ഡബ്ലിൻ എയർപോർട്ടിൽ സ്വീകരണം നൽകി
ഡബ്ലിൻ: യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ അയർലൻഡ് ഭദ്രാസനത്തിലെ താല, സ്വോർഡ്‌സ് ഇടവകകളുടെ വികാരിയായും ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയുടെ സഹ വികാരിയായും ഇടവക മെത്രാപ്പൊലീത്ത യുഹാനോൻ മോർ മിലിത്തിയോസിന്റെ കല്പനപ്രകാരം സ്ഥാനമേൽക്കുന്ന ഫാ. ജിനോ ജോസഫിന് എയർപോർട്ടിൽ സ്വീകരണം നല്കി.അയർലൻഡ് ഭ
ഡബ്ലിൻ: യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ അയർലൻഡ് ഭദ്രാസനത്തിലെ താല, സ്വോർഡ്‌സ് ഇടവകകളുടെ വികാരിയായും ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയുടെ സഹ വികാരിയായും ഇടവക മെത്രാപ്പൊലീത്ത യുഹാനോൻ മോർ മിലിത്തിയോസിന്റെ കല്പനപ്രകാരം സ്ഥാനമേൽക്കുന്ന ഫാ. ജിനോ ജോസഫിന് എയർപോർട്ടിൽ സ്വീകരണം നല്കി.
അയർലൻഡ് ഭദ്രാസനത്തിനുവേണ്ടിയും താല പള്ളിക്കുവേണ്ടിയും ഭദ്രാസന ട്രസ്റ്റി സന്ദീപ് കല്ലുങ്കൽ, ഡബ്ലിൻ പള്ളിക്കുവേണ്ടി ട്രസ്റ്റി ജോഷി കുര്യാക്കോസ്, സ്വോർഡ്‌സ് പള്ളിക്കുവേണ്ടി സെക്രട്ടറി തോമസ് ചെറിയാൻ എന്നിവർ പൂച്ചെണ്ടുകൾ നല്കി സ്വീകരിച്ചു. ഇടവക മെത്രാപ്പൊലീത്തായോടും ഇടവകാംഗങ്ങളോടും ഉള്ള സ്‌നേഹവും സ്വീകരണത്തിനുള്ള നന്ദിയും തദ്ദവസരത്തിൽ ഫാ. ജിനോ അറിയിച്ചു.
റിപ്പോർട്ട്: പോൾ പീറ്റർ
Next Story