- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവു കാണിച്ച ജിജോ തോമസിന് സ്വീകരണം നൽകി
ബ്രിസ്‌ബേൻ: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവു കാണിച്ച ജിജോ തോമസിന് ബ്രിസ്‌ബേൻ സെന്റ് അൽഫോൻസാ കമ്മ്യൂണിറ്റി സ്വീകരണം നൽകി.യൂണിവേഴ്‌സിറ്റി ഓഫ് ക്യൂൻസ്‌ലാന്റിൽ നിന്നും ബയോസ്റ്റാറ്റിസ്റ്റിക്‌സിൽ ഡോക്ടറേറ്റ് നേടിയ ജിജോ ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയാണ്. സീറോ മലബാർ കാത്ത്‌ലിക് യൂത്ത് മൂവ്‌മെന്റാണ് സ്വീകരണ പരിപാടിക്ക് നേതൃത്വ
ബ്രിസ്‌ബേൻ: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവു കാണിച്ച ജിജോ തോമസിന് ബ്രിസ്‌ബേൻ സെന്റ് അൽഫോൻസാ കമ്മ്യൂണിറ്റി സ്വീകരണം നൽകി.
യൂണിവേഴ്‌സിറ്റി ഓഫ് ക്യൂൻസ്‌ലാന്റിൽ നിന്നും ബയോസ്റ്റാറ്റിസ്റ്റിക്‌സിൽ ഡോക്ടറേറ്റ് നേടിയ ജിജോ ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയാണ്. സീറോ മലബാർ കാത്ത്‌ലിക് യൂത്ത് മൂവ്‌മെന്റാണ് സ്വീകരണ പരിപാടിക്ക് നേതൃത്വം വഹിച്ചത്.
നോർത്ത് ഗേറ്റ് സെന്റ് അൽഫോൻസാ ചർച്ചിൽ വച്ചാണ് സ്വീകരണം നൽകിയത്. ഫാ. പീറ്റർ കാവുമ്പുറം പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ഇടുക്കിയിൽനിന്നും മാതാപിതാക്കളും ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.
ഉന്നത വിദ്യാഭ്യാസത്തിൽ മികവു കാണിച്ച ജിജോയെ യൂണിവേഴ്‌സിറ്റി ഓഫ് ക്യൂൻസ്‌ലാന്റ് അദ്ധ്യാപകനായി നിയമിച്ചു. സെന്റ് അൽഫോൻസാ കത്തോലിക സമൂഹത്തിലെ സജീവ അംഗമാണ് ജിജോ.
Next Story