ഡാലസ്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിൽ ഹൃസ്വസന്ദർശനത്തിനെത്തി ച്ചേർന്ന മർത്തോമ്മാ സഭാ പരമാധ്യക്ഷൻ മോസ്റ്റ്റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമായ്ക്ക് ഊഷ്മള സ്വീകരണം നൽകി.വിമാനതാവളത്തിൽ എത്തിച്ചേർന്ന മെത്രാപ്പൊലീത്തായെ റവ. വി. സി. സജി,ഭദ്രാസന കൗൺസിൽ അംഗം റവ. വിജു വർഗീസ്, റവ. അലക്സ് കെ. ചാക്കോ, റവ.സിജോ ജോൺ, മണ്ഡലാംഗവും, മാധ്യമ പ്രവർത്തകനുമായ ഷാജി രാമപുരം, റവ.ഷൈജു പി. ജോൺ, പി. ടി. മാത്യു, മാത്യു പി. ഏബ്രഹാം, തോമസ് മാത്യു, എബിതോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

87 ാം ജന്മദിനവും പട്ടത്വ ശുശ്രൂഷയിൽ 60 വർഷവും പൂർത്തീകരിച്ചമെത്രാപ്പൊലീത്താ ഡാലസ് മാർത്തോമ ചർച്ചിൽ 15 ന് നടക്കുന്ന ഡീക്കൻഅരുൺ സാമുവേൽ വർഗീസിന്റെ പട്ടം കൊടശുശ്രൂയിൽ മുഖ്യകാർമ്മികത്വംവഹിക്കും. ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാർഫിലക്സിനോസ് സഹകാർമ്മികത്വവും വഹിക്കും.

87 ാം വയസ്സിലും കർമ്മോത്സുകനായി സഭാ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന മെത്രാപ്പൊലീത്തായുടെ സന്ദർശനം ഡാലസിലെ സഭാ വിശ്വാസികൾക്ക്എന്നും പ്രചോദനം നൽകുന്നു.