.കുവൈത്ത് : പരിശുദ്ധ ഖുർആൻ തുടർ പഠന രംഗത്ത് അതിനൂതന രീതികൾക്ക് തുടക്കം കുറിച്ച പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖിക്ക് കവൈത്ത് എയര്‌പോര്ട്ടില് സ്വീകരണം നല്കി. റമളാനോടനുബന്ധിച്ച് ഇന്ത്യന് ഇസ്ലാഹി സെന്റര് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില് അദ്ദേഹം പങ്കെടുക്കും.

ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ്, ജനറല് സെക്രട്ടറി അബ്ദുല് ഹമീദ് കൊടുവള്ളി, വൈസ് പ്രസിഡന്റ് അബൂബക്കര് സിദ്ധീഖ് മദനി, എന്ജി. ഉമ്മര്കുട്ടി, മുഹമ്മദ് അലി വേങ്ങര, മുഹമ്മദ് റഫീഖ് കൊയിലാണ്ടി, ഇ.എ റഷീദ് എറവറാംകുന്ന് എന്നിവര് സ്വീകരണത്തിന് നേതൃത്വം നല്കി.