ന്യൂഡൽഹി: കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യനെ കത്തോലിക്കാസഭയിലെ വിവിധ അല്മായ സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ അനുമോദിച്ചു. ഡൽഹി കത്തീദ്രൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ.പോൾ മുഞ്ഞേലി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കമ്മീഷൻ മെമ്പർ അഡ്വ.എബ്രാഹം പറ്റിയാനി ആമുഖപ്രഭാഷണം നടത്തി.

ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി എ ചിന്നപ്പൻ, മുൻ ന്യൂനപക്ഷ കമ്മീഷൻ മെമ്പർ എ സി. മൈക്കിൾ, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എൻ.സി.ഫിലിപ്പ്, കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ജോബി ജോർജ്, ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.സ്റ്റാനിലോസ്, എഫ്‌സിഎ സെക്രട്ടറി മാരിയോ മൊറോണ, മലങ്കര കാത്തലിക് മാതൃസംഗമം പ്രസിഡന്റ് ഷീല മാത്യു, മലങ്കര കാത്തലിക് അസോസിയേഷൻ സെക്രട്ടറി സാബു സാമുവൽ, സണ്ണി മാത്യു, വിൻസന്റ് ഡി പോൾ പ്രതിനിധികളായ ജോസഫ് മൊറോണ, ആർ.നികിൽ എന്നിവർ സംസാരിച്ചു.

വിവിധ കത്തോലിക്കാ അല്മായ സംഘടനകളെ സഭാതലത്തിലും ദേശീയതലത്തിലും സംഘടിപ്പിച്ച് മുന്നേറുവാൻ സിബിസിഐ ലെയ്റ്റി കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്ന് മറുപടിപ്രസംഗത്തിൽ ഷെവലിയർ വി സി.സെബാസ്റ്റ്യൻ പറഞ്ഞു.