- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക മാന്ദ്യം കുടുംബങ്ങളുടെ മാനസികാരോഗ്യം തകർത്തു; സാമ്പത്തിക അടിത്തറ ഇളകിയത് കുട്ടികളേയും വഷളന്മാരാക്കിയെന്ന് റിപ്പോർട്ട്
ഡബ്ലിൻ: രാജ്യത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യം കുടുംബങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചതായി റിപ്പോർട്ട്. ഭൂരിഭാഗം കുടുംബത്തിലേയും മാതാപിതാക്കളുടേയും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന തരത്തിലായി മൊത്തത്തിലുള്ള സാമ്പത്തിക മാന്ദ്യം. 2008-നും 2011നും ഇടയിൽ 20,000ത്തോളം കുട്ടികൾക്കിടയിൽ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്ത
ഡബ്ലിൻ: രാജ്യത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യം കുടുംബങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചതായി റിപ്പോർട്ട്. ഭൂരിഭാഗം കുടുംബത്തിലേയും മാതാപിതാക്കളുടേയും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന തരത്തിലായി മൊത്തത്തിലുള്ള സാമ്പത്തിക മാന്ദ്യം. 2008-നും 2011നും ഇടയിൽ 20,000ത്തോളം കുട്ടികൾക്കിടയിൽ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രോയിങ് അപ്പ് ഇൻ അയർലണ്ട് റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ പിടികൂടിയ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞതും തൊഴിലില്ലായ്മയുടെ പ്രശ്‌നങ്ങളും കുടുംബങ്ങളുടെ മേൽ കടുത്ത സമ്മർദം ഉളവാക്കുകയായിരുന്നു. സാമ്പത്തിക അസ്ഥിരത കുടുംബങ്ങളെ ബാധിച്ചതിനാൽ ഗൃഹനാഥകളുടെ ഇടയിൽ വിഷാദരോഗങ്ങളും വർധിച്ചു. സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത കുടുംബങ്ങളെ അപേക്ഷിച്ച് മറ്റുള്ളവരിൽ ഇത് 84 ശതമാനം എന്ന തോതിൽ വർധിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു.
കുടുംബനാഥന്മാരുടെ കാര്യത്തിലും വിഷാദരോഗങ്ങൾ 61 ശതമാനം വർധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നം കുടുംബങ്ങളെ ബാധിച്ചത് മാതാപിതാക്കൾക്കിടയിൽ വഴക്കുകൾക്കും ഇടവരുത്തി. ഇത് ദമ്പതികൾ തമ്മിലുള്ള ബന്ധത്തിലും ഉലച്ചിലുണ്ടാകാൻ കാരണമാകുകയും ചെയ്തു.
ദമ്പതികൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ നേരിടുമ്പോൾ അത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കാറുണ്ട്. മാതാപിതാക്കൾ തമ്മിൽ സ്വരച്ചേർച്ചയില്ലാതാകുമ്പോൾ കുട്ടികളോടുള്ള സമീപനത്തിലും അത് പ്രകടമാകുകയും മാതാപിതാക്കളുടെ സ്‌നേഹപ്രകടനം കുറയുകയും ചെയ്യുന്നു. കുടുംബത്തിൽ ദമ്പതികളും കുട്ടികളും തമ്മിലുള്ള ഇഴയടുപ്പം കുറയുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കകുയാണെന്നും കുടുംബങ്ങളിൽ കുട്ടികൾ തീരെ സന്തോഷവാന്മാരുകയില്ല എന്നും റിപ്പോർട്ട് പറയുന്നു. ഇത് പിന്നീട് സ്‌കൂളിലും പുറത്തും കുട്ടികൾ വഷളന്മാരാകാൻ കാരണമാകുകയും ചെയ്യുന്നു.
വീട്ടുചെലവുകൾ കണ്ടെത്താൻ ഭൂരിഭാഗം കുടുംബങ്ങളും ഏറെ കഷ്ടപ്പെടുന്നതായാണ് സർവേ വെളിപ്പെടുത്തിയിരിക്കുന്നത്. 2008-ൽ ഇത് 31 ശതമാനമായിരുന്നത് ഇപ്പോൾ 61 ശതമാനമായി വർധിച്ചിരിക്കുകയാണ്. മോർട്ട്‌ഗേജ് അടവുകളിൽ മുടക്കം വരുകയും തൊഴിലില്ലായ്മ അനുഭവിക്കുന്ന കുടുംബനാഥന്മാരുടെ എണ്ണം ആറിൽ നിന്ന് 14 ശതമാനമായി വർധിക്കുകയും ചെയ്തു.
മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ