- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുള്ളങ്കി/മൂലി പൊറോട്ട
ചേരുവകൾ ഗോതബ് പൊടി - 1 കപ്പ് ഏണ്ണ/നെയ്യ്- 1 ടേ.സ്പൂൺ വെള്ളം- 1/2 കപ്പ് ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഗോതബ് പൊടി ഉപ്പും 2 സ്പൂൺ എണ്ണയും ചേർത്ത് തരുതരുപ്പായി ഇളക്കിച്ചേർക്കുക. ഒരൽപ്പം ഏണ്ണപുരട്ടി നനഞ്ഞ ഒരു തുണികൊണ്ടു മൂടി ഒരു പാത്രത്തിൽ അടച്ചു വെക്കുക. മുള്ളങ്കി കൊത്തി അരിയുക അല്ലെങ്കിൽ ഗ്രേറ്ററിൽ ചീകി എടുക്കുക. പച്ചക്ക് നേരെ ഉരുളകളിലേക്ക് നേരിട്ട് ഒരു സ്പൂൺ , എന്ന അളവിൽ എടുത്തുവച്ച്, ഉരുളയാക്കി പരത്തി , അല്പം നെയ് തൂകി ചുട്ടെടുക്കാം. പച്ചരുചി മാറ്റാനായി അല്പം എണ്ണയിൽ,1 സ്പൂൺ കൊത്തി അരിഞ്ഞ സവാളയും ഉപ്പും, ഒരു നുള്ളു ജീരകപ്പൊടിയും, കൊത്തിഅരിഞ്ഞ ഒരു പച്ചമുളകും ചേർത്ത് വഴറ്റി, ചപ്പാത്തി മാവ് ചെറിയ ഒരുളകളായി കൈകൊണ്ട് അല്പം പരത്തി, ഉള്ളിൽ മുള്ളങ്കി കൂട്ട് വച്ച് പരത്തി, നെയ് തൂകി ചൂട്ടെടുക്കാം കുറിപ്പ്:- ആഹാരവും ഔഷധവുമായ മുള്ളങ്കി ''ബ്രാസിക്കേസീ'' കുടുംബത്തിൽ പെട്ട ഒരു സസ്യമാണ്. കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഈ സസ്യം നല്ല ഒരു ഔഷധം കൂടിയാണ്. മൂത്രശുദ്ധി ഉണ്ടാക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനു
ചേരുവകൾ
- ഗോതബ് പൊടി - 1 കപ്പ്
- ഏണ്ണ/നെയ്യ്- 1 ടേ.സ്പൂൺ
- വെള്ളം- 1/2 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതബ് പൊടി ഉപ്പും 2 സ്പൂൺ എണ്ണയും ചേർത്ത് തരുതരുപ്പായി ഇളക്കിച്ചേർക്കുക. ഒരൽപ്പം ഏണ്ണപുരട്ടി നനഞ്ഞ ഒരു തുണികൊണ്ടു മൂടി ഒരു പാത്രത്തിൽ അടച്ചു വെക്കുക.
മുള്ളങ്കി കൊത്തി അരിയുക അല്ലെങ്കിൽ ഗ്രേറ്ററിൽ ചീകി എടുക്കുക. പച്ചക്ക് നേരെ ഉരുളകളിലേക്ക് നേരിട്ട് ഒരു സ്പൂൺ , എന്ന അളവിൽ എടുത്തുവച്ച്, ഉരുളയാക്കി പരത്തി , അല്പം നെയ് തൂകി ചുട്ടെടുക്കാം.
പച്ചരുചി മാറ്റാനായി അല്പം എണ്ണയിൽ,1 സ്പൂൺ കൊത്തി അരിഞ്ഞ സവാളയും ഉപ്പും, ഒരു നുള്ളു ജീരകപ്പൊടിയും, കൊത്തിഅരിഞ്ഞ ഒരു പച്ചമുളകും ചേർത്ത് വഴറ്റി, ചപ്പാത്തി മാവ് ചെറിയ ഒരുളകളായി കൈകൊണ്ട് അല്പം പരത്തി, ഉള്ളിൽ മുള്ളങ്കി കൂട്ട് വച്ച് പരത്തി, നെയ് തൂകി ചൂട്ടെടുക്കാം
കുറിപ്പ്:- ആഹാരവും ഔഷധവുമായ മുള്ളങ്കി ''ബ്രാസിക്കേസീ'' കുടുംബത്തിൽ പെട്ട ഒരു സസ്യമാണ്. കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഈ സസ്യം നല്ല ഒരു ഔഷധം കൂടിയാണ്. മൂത്രശുദ്ധി ഉണ്ടാക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും പ്രധാനമായി ഉപയോഗിക്കുന്നു. മുള്ളങ്കി മഞ്ഞപ്പിത്തം ശമിപ്പിക്കുന്നു. കിഴങ്ങും ഇലയും ഔഷധയോഗ്യമാണ് . ഇല തോരനായും പാകം ചെയ്യാറുണ്ട്. സാധാരണായി, പച്ചക്ക് സാലഡായും ഉപയോഗിക്കാം.