- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരിട്ടത് വലിയ പ്രതിസന്ധികള്‍; നിയമപോരാട്ടം; ബീഹാറിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സബ് ഇന്‍സ്പെക്ടറായി മധു കശ്യപ്
ബീഹാര്‍: നേരിട്ട ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്ന് ബീഹാറിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സബ് ഇന്‍സ്പെക്ടറായി മധു കശ്യപ്. ബീഹാറിലെ ഭഗല്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 23കാരിയായ ട്രാന്‍സ് വുമണ്‍ മധു കശ്യപാണ് നിരവധി പ്രതിസന്ധികള്‍ മറികടന്ന് സംസ്ഥാനത്തെ പ്രവിശ്യാ പോലീസ് സേനയില്‍ സബ് ഇന്‍സ്പെക്ടറായി മറിയത്.
ബിഹാര്‍ പോലീസ് പരീക്ഷകളില്‍ വിജയിച്ച് സംസ്ഥാനത്തെ എസ്.ഐ തസ്തികയിലേക്ക് യോഗ്യത നേടിയ മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ ഒരാളും ബീഹാറിലെ ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ ആദ്യത്തെ ആളുമാണ് മധു.
രണ്ട് വര്‍ഷം മുമ്പ് നടത്തിയ ശസ്ത്രക്രിയ യൂണിഫോം ധരിക്കാനുള്ള മധുവിന്റെ സ്വപ്നത്തിന് തിരിച്ചടിയായിരുന്നു. എക്സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോണ്‍സ്റ്റബിള്‍ എഴുത്തുപരീക്ഷയ്ക്കും മധു യോഗ്യത നേടിയിരുന്നുവെങ്കിലും ശസ്ത്രക്രിയ സങ്കീര്‍ണതകള്‍ കാരണം മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകാന്‍ കഴിഞ്ഞില്ല. അവരുടെ നേട്ടത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്ന് പരീക്ഷയില്‍ മധുവിനെ പരിശീലിപ്പിച്ച ഗുരു റഹ്‌മാന്‍ പറയുന്നു.
ഈ വര്‍ഷം എസ്.ഐ പരീക്ഷയെഴുതിയ 6,788 ഉദ്യോഗാര്‍ത്ഥികളില്‍ 822 പുരുഷന്മാര്‍, 450 സ്ത്രീകള്‍, മൂന്ന് ട്രാന്‍സ് ജെന്ററുകള്‍ യോഗ്യത നേടി. നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് തസ്തികകള്‍ ഉറപ്പാക്കാന്‍ പട്ന ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് രേഷ്മ പ്രസാദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടത്തിയ ബീഹാര്‍ ജാതി സര്‍വേ പ്രകാരം സംസ്ഥാനത്ത് 40,827 ട്രാന്‍സ് ജനങ്ങളുണ്ട്. തന്റെ നേട്ടത്തില്‍ അഭിമാനത്തോടെ മധു പറയുന്നതിങ്ങനെയാണ്, ഒരാള്‍ തന്റെ ലിംഗഭേദത്തെക്കുറിച്ച് പരാതിപ്പെടരുത്. പകരം, നിങ്ങള്‍ നിങ്ങളെ സ്വയം മുന്നോട്ട് കൊണ്ടുപോവുക.