- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രേഖാ ശര്‍മ്മയ്ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: മഹുവാ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ്മയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 79 ആണ് മഹുവയ്‌ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കുറ്റം.
ഉത്തര്‍പ്രദേശിലെ ഹത്‌റസില്‍ ദുരന്തത്തില്‍പ്പെട്ട സ്ത്രീകളെ കാണാനെത്തിയ രേഖാ ശര്‍മ്മയ്ക്ക് സ്തീകളിലൊരാള്‍ കുടപിടിച്ച് കൊടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വലിയ വിമര്‍ശനമാണ് രേഖാ ശര്‍മ്മയ്‌ക്കെതിരെ ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് രേഖാ ശര്‍മ്മ നടത്തിയ പരാമര്‍ശമാണ് കേസിന് ആസ്പദം.
അവര്‍ തന്റെ മുതലാളിക്ക് പൈജാമ പിടിക്കുന്ന തിരക്കിലാണെന്നായിരുന്നു മഹുവയുടെ പരാമര്‍ശം. ഇതിനെതിരെയാണ് കമ്മീഷന്‍ കേസെടുത്തത്.ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 79 ലോക്‌സഭ സ്പീക്കറിനും ദില്ലി പൊലീസിനും കമ്മീഷന്‍ ഇതിനെ സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്.