- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലസ്ഥാനത്ത് ഐ.എ.എസ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിന് 36.37 സെന്റ് ഭൂമി അനുവദിച്ചു; ഉത്തരവ് പുറപ്പെടുവിച്ചു ടിങ്കു ബിസ്വാള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ഐ.എ.എസ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിന് 36.37 സന്റെ് ഭൂമി അനുവദിച്ച് ഉത്തരവ്. ശാസ്തമംഗലം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഒന്നില്‍ റീസര്‍വേ 49 ല്‍ ഉള്‍പ്പെട്ട ഭൂമി ഐ.എ.എസ്. ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനായി അനുവദിക്കാമെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതിന്റെ അടസ്ഥാനത്തിലാണ് ഈ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി നിബന്ധനകളോട് അനുമതി നല്കി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഉത്തരവു പുറപ്പെടുവിച്ചത്. തിരുവനന്തപുരം താലൂക്ക് ചെറുവയ്ക്കല്‍ വില്ലേജില്‍ ബ്ലോക്ക് 20 റീസര്‍വേ 647/1 ല്‍ പ്പെട്ട 83.80 ആര് ഭൂമിയും നിര്‍മിതി കേന്ദ്രത്തിന്റെ കൈവശമുള്ള കവടിയാര്‍ വില്ലേജ് ബ്ലോക്ക് 101 ല്‍ റീസര്‍വേ 88 ല്‍പ്പെട്ട 24 സെന്റ് ഭൂമിയും അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനത്തിനായി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി നേരത്തെ ഉത്തരവായിരുന്നു.
എന്നാല്‍, കവടിയാര്‍ വില്ലേജില്‍ അനുവദിച്ച ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെലവേറിയതും ദുഷ്കരവുമാണെന്ന് കണ്ടെത്തി. ഈ ഭൂമിക്ക് പകരമായി ശാസ്തമംഗലം വില്ലേജില്‍ സിവില്‍ സര്‍വീസ് ഓഫീസേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുവദിച്ചിട്ടുള്ള ഭൂമിയോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചത്.
ഈ ഭൂമിയുടെ ഉടമസ്ഥാവകാശം നിക്ഷിപ്തമായിട്ടുള്ളത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിന് വേറെ ഭൂമി അനുവദിക്കുകയും നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ ഭൂമി വിട്ടുനല്‍കുന്നതില്‍ ആക്ഷേപമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് അനുമതി നല്‍കിയത്.