രാമനാട്ടുകര: കോഴിക്കോട് നഗരത്തിലെ ദുബായ് ഗോള്‍ഡ് ജ്വല്ലറിയില്‍ ഭിത്തി തുരന്നു അകത്തുകയറി മോഷണശ്രമം. ജ്വലറിയുടെ ഒരു ഭാഗത്തെ ഭിത്തി തുരന്നു കള്ളന്‍ അകത്തുകയറി മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മോഷണം തടയാനായി.

പുലര്‍ച്ചെ മൂന്നുമണിയോടെയാണു സംഭവം. ജ്വല്ലറിയില്‍നിന്ന് അലാറം മുഴങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാരന്‍ നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ഭിത്തി തുരന്നതായി കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം മറ്റു ജീവനക്കാരെ അറിയിച്ചു. മൂന്ന് ജീവനക്കാര്‍ എത്തിയപ്പോഴും കള്ളന്‍ അകത്തുതന്നെയുണ്ടായിരുന്നു. ജീവനക്കാരെത്തി ബഹളം വച്ചതോടെ ഇതേ ദ്വാരത്തിലൂടെ കള്ളന്‍ പുറത്തുചാടി. പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.