കൊൽക്കത്ത: ബംഗാളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 16,403 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 7,76,345 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ന് 73 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 11,082 ആയി. 24 മണിക്കൂറിനിടെ 11,082 പേർ രോഗമുക്തരായി.1,00,615 സജീവ കേസുകളാണുള്ളത്.

കർണാടകയിൽ ഇന്ന് 31,830 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 180 പേർ മരിച്ചു. ഇന്ന് 10,793 പേർക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 14,00,775 ആയി.

ഗുജറാത്തിൽ ഇന്ന് 14,352 പേർക്കാണ് കോവിഡ്. 170 പേർ മരിച്ചു. 7,803 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗ മുക്തി. ഇതോടെ ഗുജറാത്തിലെ ആകെ രോഗികലുടെ എണ്ണം 5,24,725. ആകെ രോഗ മുക്തി 3,90,229. ആക്ടീവ് കേസുകൾ 1,27,840. ആകെ മരണം 6,656.