- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർഫോർഡിൽ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രപൊലീത്തായ്ക്ക് സ്വീകരണവും ലൈബ്രറി ഉദ്ഘാടനവും നടത്തി
വാട്ടർഫോർഡ്: മലങ്കര യാക്കോബായ സുറിയാനി സഭയുടെ അയർലൻഡ് ഭദ്രാസന മെത്രാപൊലീത്തയായി ചുമതലയേറ്റ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രപൊലീത്തായ്ക്ക് വാട്ടർഫോർഡ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഊഷ്മള സ്വീകരണം നൽകി. ആദ്യമായാണ് മെത്രാപൊലീത്ത വാട്ടർഫോർഡ് സന്ദർശിച്ചത്. ഞായറാഴ്ച രാവിലെ ദേവാലയത്തിയ തിരുമേനിയെ സഹവികാരി ഫാ. തോമസ്
വാട്ടർഫോർഡ്: മലങ്കര യാക്കോബായ സുറിയാനി സഭയുടെ അയർലൻഡ് ഭദ്രാസന മെത്രാപൊലീത്തയായി ചുമതലയേറ്റ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രപൊലീത്തായ്ക്ക് വാട്ടർഫോർഡ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഊഷ്മള സ്വീകരണം നൽകി. ആദ്യമായാണ് മെത്രാപൊലീത്ത വാട്ടർഫോർഡ് സന്ദർശിച്ചത്.
ഞായറാഴ്ച രാവിലെ ദേവാലയത്തിയ തിരുമേനിയെ സഹവികാരി ഫാ. തോമസ് പുതിയാമഠത്തിൽ കത്തിച്ച മെഴുകുതിരി നൽകി സ്വീകരിച്ചു. സ്വീകരണ ചടങ്ങുകൾക്ക് പള്ളി ട്രെസ്റ്റി തമ്പി തോമസം മറ്റ് ഇടവക അംഗങ്ങളും നേതൃത്വം നൽകി. തുടർന്ന് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ഇടവകയിൽ പുതുതായി ആരംഭിച്ച ലൈബ്രറി തിരുമേനി ഉദ്ഘാടനം ചെയ്തു. ഇടവക അംഗങ്ങൾ ആയ വർഗീസുകുട്ടി ജോർജിനും റെജീന നോബിക്കും ആദ്യ കോപ്പികൾ നൽകികൊണ്ട് പുസ്തക വിതരണത്തിനും അഭിവന്ദ്യ തിരുമേനി തുടക്കം കുറിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ആയി ബൈബിളിനെകുറിച്ചും ക്രിസ്തീയ ചരിത്രത്തെ കുറിച്ചും ഉള്ള നൂറു കണക്കിന് പുസ്തകങ്ങൾ ആണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. ഇടവക സന്ദർശിച്ചു ഇടവകയെ അനുഗ്രഹിച്ച തിരുമേനിക്ക് ഫാ. തോമസ് പുതിയാമടത്തിൽ നന്ദി പറഞ്ഞു. തുടർന്ന് സ്‌നേഹ വിരുന്നും നടത്തി.