മനാമ : രാജ്യത്തേക്ക് എത്തുന്ന ഇന്ത്യക്കാരായ വനിതാ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ് എടുത്തുകളയാനൊരുങ്ങുന്നതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. ഇന്ത്യയും ബഹ്റിനും സംയുക്തമായി പഠിച്ചാണ് ഇത്തരത്തിലൊരു നടപടി.

എൽ.എം.ആർ.എ സി.ഇ.ഓ ഔസമ അൽ അബ്സിയും ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഡോ.വി.കെ സിങ്ങുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് ഇത് സംബന്ധിച്ച് ചർച്ച ചെയ്തത്. കൂടാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ നടപടികൾ സുഗമമാക്കാനായി ഇലക്ട്രോണിക്
സംവിധാനങ്ങൾ കൊണ്ടുവരുന്നതിന് കുറിച്ചും യോഗം ചർച്ച ചെയ്തു.