- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഐഎസ്എഫിൽ 447 അവസരങ്ങൾ; ഫെബ്രുവരി 19 മുതൽ മാർച്ച് 19 വരെ അപേക്ഷിക്കാം
ന്യൂഡൽഹി:സെൻഡ്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്.എഫ്) കരാറടിസ്ഥാനത്തിൽ നിയമനം. 447 ഒഴിവുകളാണുള്ളത്. കോൺസ്റ്റബിൾ/ഡ്രൈവർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.. പുരുഷന്മാർക്കാണ് അവസരം.കോൺസ്റ്റബിൾ / ഡ്രൈവർ-344, കോൺസറ്റബിൾ/ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ- 103 എന്നിങ്ങനെയാണ് ഒഴിവുകൾ. പ്രായം:21-27 വയസ്സിനിടയിലുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. യോഗ്യത: പത്താംക്ലാസോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. ജനറൽ,ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷ ഫീസ് ഇല്ല. എസ്.ബി.ഐ ചെല്ലാൻ മുഖേനയോ നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയോ അപേക്ഷ ഫീസ് അടക്കാം.ഫെബ്രുവരി 19 മുതൽ മാർച്ച് 19 അഞ്ചു മണിവരെ https://cisfrectt.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഫീസ് അടക്കേണ്ട അവസാന തീയതി മാർച്ച് 21.
ന്യൂഡൽഹി:സെൻഡ്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്.എഫ്)
കരാറടിസ്ഥാനത്തിൽ നിയമനം. 447 ഒഴിവുകളാണുള്ളത്. കോൺസ്റ്റബിൾ/ഡ്രൈവർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.. പുരുഷന്മാർക്കാണ് അവസരം.കോൺസ്റ്റബിൾ / ഡ്രൈവർ-344, കോൺസറ്റബിൾ/ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ- 103 എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായം:21-27 വയസ്സിനിടയിലുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
യോഗ്യത: പത്താംക്ലാസോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
ജനറൽ,ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷ ഫീസ് ഇല്ല.
എസ്.ബി.ഐ ചെല്ലാൻ മുഖേനയോ നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയോ അപേക്ഷ ഫീസ് അടക്കാം.
ഫെബ്രുവരി 19 മുതൽ മാർച്ച് 19 അഞ്ചു മണിവരെ https://cisfrectt.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഫീസ് അടക്കേണ്ട അവസാന തീയതി മാർച്ച് 21.