ന്യൂഡൽഹി:ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിലേക്ക് യുപിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. 110 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പു നടത്തുക.

അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം, നിശ്ചിത കായിക നിലവാരം തുടങ്ങിയവയാണ് യോഗ്യതകൾ.
പ്രിലിമിനറി പരീക്ഷയ്്ക്ക് രാജ്യത്താകെ 72 കേന്ദ്രങ്ങളാണുള്ളത്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് തുടങ്ങിയിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ.മെയിൻ പരീക്ഷയുടെ കേന്ദ്രങ്ങൾ ഭോപ്പാൽ,ചെന്നൈ,ഡൽഹി,ദിസ്പൂർ,ഹൈദ്രാബാദ്,കൊൽക്കത്ത, ലക്‌നൗ,നാഗ്പൂർ,പോട്‌സ്ബ്ലയർ, ഷിംല എന്നിവിടങ്ങളിലാണ്.

100 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായോ, എസ്‌ബിഐ ചെലാൻ വഴിയോ പണമടയ്ക്കാവുന്നതാണ്. എസ്‌സി, എസ്ടി, അംഗപരിമിതർ,സ്ത്രീകൾ തുടങ്ങിയവർക്ക് അപേക്ഷ ഫീസില്ല.
്ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അപേക്ഷിക്കാവുന്ന അവസാന തീയതി, മാർച്ച് ആറിന് വൈകുന്നേരം ആറു വരെ

വിശദവിവരത്തിനും അപേക്ഷ സമർപ്പിക്കുന്നതിനുമായി http:/www.upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.