- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്ആർഒയിൽ വിവിധ വിഭാഗങ്ങളിലായി 28 അവസരങ്ങൾ; അവസാന തീയതി മാർച്ച് 5
ഐഎസ്ആർഒ വിവിധ വിഭാഗങ്ങളിലായി 28 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് എൻജിനീയർ എസ്.സി തസ്തികയിലെ ഒഴിവുകളിലേക്കാണ് ്അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ,റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്,ആർക്കിടെക്ചർ വിഭാഗങ്ങളിലാണ് ഒഴിവുകൾ. എഴുത്തു പരീക്ഷ ഇന്റർവ്യൂ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പു നടത്തുക. അപേക്ഷ അയ്ക്കാവുന്ന അവസാന തീയതി മാർച്ച് 5. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ കുറഞ്ഞത് 65 ശതമാനം മാർക്കോടെ ഒന്നാം ക്ലാസ് ബിഇ/ബിടെക/തത്തുല്യം(സിജിപിഎ 6.84/10). നിബന്ധനകൾക്കു വിധേയമായി 2017-18ൽ യോഗ്യത നേടുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി: 35 വയസ്സ്. 2018 മാർച്ച് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. നൂറുരൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായും ഓഫ്‌ളൈനായും ഫീസടയ്ക്കാവുന്നതാണ്.ഏപ്രിൽ 22ന് എഴുത്തു പരീക്ഷ നടത്തും പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടർന്ന് ഇന്റർവ്യൂ ഉണ്ടായിരിക്കും. തിരുവനന്തപുരത്ത് പരീക്ഷ കേന്ദ്രമുണ്ട്. അ്പേക്ഷ
ഐഎസ്ആർഒ വിവിധ വിഭാഗങ്ങളിലായി 28 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് എൻജിനീയർ എസ്.സി തസ്തികയിലെ ഒഴിവുകളിലേക്കാണ് ്അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ,റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്,ആർക്കിടെക്ചർ വിഭാഗങ്ങളിലാണ് ഒഴിവുകൾ. എഴുത്തു പരീക്ഷ ഇന്റർവ്യൂ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പു നടത്തുക. അപേക്ഷ അയ്ക്കാവുന്ന അവസാന തീയതി മാർച്ച് 5.
യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ കുറഞ്ഞത് 65 ശതമാനം മാർക്കോടെ ഒന്നാം ക്ലാസ് ബിഇ/ബിടെക/തത്തുല്യം(സിജിപിഎ 6.84/10). നിബന്ധനകൾക്കു വിധേയമായി 2017-18ൽ യോഗ്യത നേടുന്നവർക്കും അപേക്ഷിക്കാം.
പ്രായപരിധി: 35 വയസ്സ്. 2018 മാർച്ച് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.
നൂറുരൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായും ഓഫ്‌ളൈനായും ഫീസടയ്ക്കാവുന്നതാണ്.ഏപ്രിൽ 22ന് എഴുത്തു പരീക്ഷ നടത്തും പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടർന്ന് ഇന്റർവ്യൂ ഉണ്ടായിരിക്കും. തിരുവനന്തപുരത്ത്
പരീക്ഷ കേന്ദ്രമുണ്ട്. അ്പേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങളുമായി www.isro.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.